ആലപ്പുഴ: കോവിഡിയറ്റ് എന്ന മുഖ്യമന്ത്രിയെ കുറിച്ച പ്രയോഗത്തിൽ വലിയ തെറ്റൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നിരന്തരം പ്രോട്ടോകോൾ ലംഘിക്കുന്ന അപകടകാരിയായ മുഖ്യമന്ത്രിയെന്ന നിലയിൽ വളരെ മൃദുവായ പരാമർശമാണിത്. ഒരു തെറ്റിദ്ധാരണയും ഇക്കാര്യത്തിലില്ലെന്നും തെൻറ പ്രസ്താവനയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറയുന്നതിൽ മറുപടി അർഹിക്കുന്നില്ലെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹത്തിെൻറ പരാമർശങ്ങൾ പലവട്ടം പാർട്ടി തന്നെ തള്ളിയതാണ്. എന്താണോ മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത് അത് വ്യക്തമാക്കുന്ന പദംതന്നെയാണ് കോവിഡിയറ്റ്.
ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി കോവിഡ് ബാധിതനായ മുഖ്യമന്ത്രി വോട്ടുചെയ്യാൻ 750 മീറ്റർ ജാഥയായി നടന്നുവരുകയാണ് ചെയ്തത്. വാക്സിൻ ക്ഷാമത്തിെൻറ പേരിൽ കുറ്റപ്പെടുത്താൻ നിൽക്കേണ്ട. എം.പി യോഗത്തിലടക്കം വിളിക്കാതിരിക്കുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ എന്നെ ബന്ധപ്പെട്ടിട്ടില്ല. കേന്ദ്രം കേരളത്തിന് എന്ത് നൽകുന്നുവെന്ന് ജനങ്ങൾക്കറിയാം. ഇത് ഏ.കെ.ജി സെൻററിൽ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.