തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണക്കാന്‍ തയാറാകാത്ത കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ കേരളത്തിെൻറ ശത്രുവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. കേരളം ആവശ്യപ്പെട്ട ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വാക്‌സിന്‍ ദൗര്‍ലഭ്യംമൂലം കേരളീയര്‍ ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി. ഒരു ഡോസ് വാക്‌സിന്‍ പോലും കേരളത്തിന് അധികം നേടിയെടുക്കാന്‍ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതില്‍ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നല്‍കിയത്. വാക്‌സിന്‍ കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ്. സംസ്ഥാനം സ്വന്തം നിലയ്‌ക്ക് വാക്‌സിന്‍ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തികഭാരം അടിച്ചേല്‍പിക്കും.
വാക്‌സിന്‍ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡ് പടര്‍ന്നുപിടിക്കുമ്പോഴും കൊള്ളക്ക് അവസരം തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നയം മാറ്റം ഇതിന് തെളിവാണ്. വാക്‌സിന്‍ കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം. വാക്‌സിന്‍ ഉൽപാദനത്തിൻറ അമ്പത് ശതമാനം കൈവശമാക്കി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡോസിന് 150 രൂപക്ക് കേന്ദ്രത്തിന് തുടര്‍ന്നും വാക്‌സിന്‍ കിട്ടും. അത് കയറ്റുമതി ചെയ്യും. കമ്പനികള്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്‌ക്ക് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങണമെന്നത് ക്രൂരതയാണ്. കോവിഡ് പ്രതിരോധത്തിെൻറ പൂര്‍ണ ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലില്‍ കയറ്റിെവച്ച് കൈകഴുകാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.