ന്യൂഡൽഹി: ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് വി. മുരളീധരനെ പാർട്ടി കേന്ദ്ര കമ്മിറ്റി മഹാരാഷ്്ട്രയിൽനിന്ന് രാജ്യസഭയിലേക്ക് സ്ഥാനാർഥിയായി നിർദേശിച്ചു.
എൻ.ഡി.എ കേരള വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖരൻ വീണ്ടും കർണാടകയിൽനിന്ന് എത്തുന്നതോടെ മലയാളികളായ ബി.ജെ.പി രാജ്യസഭ എം.പിമാരുടെ എണ്ണം നാലാകും. കേരളത്തിലെ ബി.ഡി.ജെ.എസിന് രാജ്യസഭ സീറ്റ് നൽകുമെന്നവാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വം ഉറപ്പൊന്നും നൽകിയിരുന്നില്ല.
മഹാരാഷ്ട്രയിൽ ഒഴിവുള്ള ആറു സീറ്റുകളിൽ രണ്ടെണ്ണത്തിലാണ് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിലൊരു സീറ്റ് രാംദാസ് അത്താവാലെയുടെ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യയുടെ മലയാളി നേതാവും പത്തനംതിട്ട സ്വദേശിയുമായ രാജീവ് മേനോന് കിട്ടാനായി ബി.ജെ.പിയുമായി ചർച്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഒരു സീറ്റ് നാരായൺ റാണെക്കാണ്.
18 രാജ്യസഭ സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. പാർട്ടി വക്താവും ആന്ധ്രപ്രദേശിൽ നിന്നുള്ള നേതാവുമായ ജി.വി.എൽ. നരസിംഹ റാവു, അനിൽ ജെയിൻ, അശോക് ബാജ്പേയ്, വി.പി. തോമർ എന്നിവരടക്കം ഏഴു പേരെ ഉത്തർപ്രദേശിൽനിന്നും രണ്ടു പേരെ രാജസ്ഥാനിൽനിന്നും പ്രഖ്യാപിച്ചു. ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്ന് ഒാരോ സ്ഥാനാർഥികളെയും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.