തിരുവനന്തപുരം: സംസ്ഥാനത്ത് ഒാരോവർഷവും ജനിക്കുന്നവരിൽ 13 ശതമാനം പേർക്കും മുഴുവൻ പ്രതിരോധ വാക്സിനുകളും നൽകുന്നില്ലെന്ന് സ്ഥിരീകരണം. പ്രതിവർഷം ജനിക്കുന്ന നാലരലക്ഷം കുരുന്നുകളിൽ 45000ത്തിലേറെ പേർക്ക് പ്രതിരോധ വാക്സിനുകൾ ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിരോധ വാക്സിനുകൾ കൊണ്ട് നിയന്ത്രണ വിധേയമാക്കിയ പകർച്ചവ്യാധികൾ പലതും സംസ്ഥാനത്ത് തിരിച്ചുവരാൻ കാരണം ഇതാെണന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഡിഫ്തീരിയ, വില്ലൻചുമ തുടങ്ങി തുടച്ചുമാറ്റപ്പെെട്ടന്ന് കരുതിയ പല സാംക്രമികരോഗങ്ങളും സംസ്ഥാനത്ത് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഡിഫ്തീരിയ ബാധിച്ച് നാല് കുട്ടികൾ മരിച്ചതിനുപുറമെ ഒന്നരവർഷത്തിനിടെ 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇൗ കുട്ടികൾ മുഴുവൻ പ്രതിരോധ വാക്സിനുകളും സ്വീകരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ജനിക്കുന്ന നാലരലക്ഷം കുരുന്നുകളിൽ 45000ത്തിലേറെ പേർക്ക് പ്രതിരോധ വാക്സിനുകൾ നൽകുന്നില്ല. ഏറ്റവും പിന്നിലുള്ള മലപ്പുറം ജില്ലയിൽ 24 ശതമാനം കുരുന്നുകൾക്കും വാക്സിൻ ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. തൊട്ടടുത്ത് തൃശൂർ ജില്ല- 15.3 ശതമാനം. കണ്ണൂരിൽ 13.8 ശതമാനത്തിനും വയനാട്ടിൽ 12 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകിയിട്ടില്ല.
2014ൽ ഒരാൾക്കും 2015ൽ ആറുപേർക്കുമാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചതെങ്കിൽ കഴിഞ്ഞവർഷം 76 പേർക്കും ഈവർഷം ഇതുവരെ 27 പേർക്കും സംസ്ഥാനത്ത് ഡിഫ്തീരിയ കണ്ടെത്തി. 784 പേർക്ക് രോഗലക്ഷണങ്ങളും കണ്ടെത്തി. 2015ൽ 13പേർക്കും 2016ൽ 30 പേർക്കും ഈവർഷം ഇതുവരെ 13 പേർക്കും വില്ലൻചുമയും സ്ഥിരീകരിച്ചു. പ്രതിരോധ വാക്സിനുകൾ കുട്ടികളുടെ അവകാശമാണെന്നും അത് നിഷേധിക്കുന്നവർ സമൂഹത്തെയാകെ രോഗത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യവകുപ്പിന്റെ കണക്കിൽ വാക്സിൻ എടുത്തവർ - 87.4%
പ്രതിവർഷം വാക്സിനുകൾ ലഭിക്കാത്തവർ (ശതമാനം)
മലപ്പുറം - 23.6
തൃശൂർ - 15.3
കണ്ണൂർ - 13.8
വയനാട് -12
കോഴിക്കോട് -11.6
ഡിഫ്തീരിയ സ്ഥിരീകരിച്ചവർ
2013 -ഒന്ന്
2014 -ഒന്ന്
2015 -ആറ്
2016 -76
2017 -27 (മേയ് വരെ)
വില്ലൻചുമ സ്ഥിരീകരിച്ചവർ
2015 -13
2016 -30
2017 -13 (മേയ് വരെ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.