കൊച്ചി: വാഗമൺ സിമി ക്യാമ്പ് കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡിന് അനുമതി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ കേസിലെ 37ാം പ്രതി മുംബൈ സ്വദേശി അബുൽ സുബ്ഹാൻ ഖുറൈശിയുടെ തിരിച്ചറിയൽ പരേഡ് നടത്താനാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്. കാക്കനാട് ജില്ല ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്താനായി കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്ന് പരേഡ് നടത്തണമെന്ന കാര്യം മജിസ്ട്രേറ്റാവും തീരുമാനിക്കുക.
ഡിസംബർ 10 മുതൽ 12 വരെ കോട്ടയം വാഗമണ്ണിലെ തങ്ങൾപാറയിൽ സിമി പ്രവർത്തകർ രഹസ്യ യോഗം ചേർന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. ക്യാമ്പിനുവേണ്ട പണം സ്വരൂപിച്ചത് ഖുറൈശിയാണെന്നാണ് എൻ.െഎ.എയുടെ ആരോപണം. വിദേശത്തായിരുന്ന പ്രതി അടുത്തിടെ തിരികെ വരുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽവെച്ചാണ് പിടിയിലായത്. അഹ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.
കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറൻറിെൻറ അടിസ്ഥാനത്തിൽ ഗുജറാത്ത് പൊലീസാണ് കഴിഞ്ഞ ഏഴിന് പ്രതിയെ കൊച്ചിയിലെത്തിച്ചത്. 37 പ്രതികളുള്ള കേസിൽ 35 പ്രതികൾക്കെതിരായ വിചാരണയുടെ അന്തിമ വിധി ഇൗ മാസം 15ന് നടക്കും. ഇനി ഒരു പ്രതി മാത്രമാണ് പിടിയിലാകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.