വാളയാർ/ പാലക്കാട്: വാളയാർ ചെല്ലങ്കാവിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയത് വിഷദ്രാവകം കലർന്ന സ്പിരിറ്റെന്ന് വിവരം. ചൊവ്വാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ ചെല്ലങ്കാവിലെ അംഗൻവാടിക്ക് സമീപത്തുനിന്ന് കന്നാസിൽ സൂക്ഷിച്ച ദ്രാവകം കണ്ടെത്തിയിരുന്നു.
ഇത് വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണെന്നാണ് പ്രാഥമിക നിഗമനം. 35 ലിറ്ററിെൻറ കന്നാസിൽ പത്ത് ലിറ്ററോളം മാത്രമാണുണ്ടായിരുന്നത്. കോളനിവാസികൾ കുടിച്ചതിെൻറ ബാക്കിയാണ് ഇതെന്നാണ് സംശയം. മരിച്ച ശിവെൻറ വീട്ടിൽനിന്ന് 250 മീറ്റർ അകലെനിന്ന് കണ്ടെടുത്ത കന്നാസ് ഒളിപ്പിച്ച നിലയിലായിരുന്നു. ശിവനാണ് വിതരണം നടത്തിയത്. മരിച്ച ഒരാളുടെ ആമാശയം തകർന്നിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. വ്യാവസായിക മേഖലയായ കഞ്ചിക്കോട്ടെ പല സ്ഥാപനങ്ങളിലും ഇൻഡസ്ട്രിയൽ സ്പിരിറ്റടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇവർക്ക് എങ്ങനെ ഇത് ലഭിച്ചെന്നത് വ്യക്തമല്ല. റെയിൽപാളത്തിന് സമീപത്തുനിന്ന് ഉപേക്ഷിച്ച നിലയിലാണ് മദ്യം ലഭിച്ചതെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ മൊഴി നൽകിയിരുന്നു.
കഴിഞ്ഞ വെള്ളയാഴ്ച കഞ്ചിക്കോട് വാട്ടർടാങ്ക് ജങ്ഷനിൽ നിന്ന് ചാക്കിൽ പൊതിഞ്ഞ ഒരു വസ്തു ശിവൻ ഊരിലേക്ക് കൊണ്ടുപോകുന്നതായി കണ്ടവരുണ്ട്. ശനിയാഴ്ച രാവിലെ വല്ലടിയിലുള്ള ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ശിവൻ, മൂർത്തി, അരുൺ എന്നിവർ ഒന്നിച്ചാണ് പോയത്. ഇൗ സമയം ശിവെൻറ കൈയിലെ കുപ്പിയിൽ മദ്യമുണ്ടായിരുന്നതായും അരുൺ, മൂർത്തി, ശിവൻ എന്നിവർ ചടങ്ങിന് ശേഷം മദ്യലഹരിയിലാണ് ഊരിൽ മടങ്ങിയെത്തിയതെന്നും ഊരുവാസികൾ പറയുന്നു. ചാക്കിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ദ്രാവകം വെള്ളിയാഴ്ച ശിവൻ ഊരിൽ എത്തിച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കന്നാസ് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം വിദഗ്ധ പരിശോധനക്കയക്കും.
പോസ്റ്റ്മോർട്ടത്തിൽചഅ ആൽക്കഹോൾ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. തമിഴ്നാട്ടിൽനിന്ന് അനധികൃതമായി എത്തിയ സ്പിരിറ്റാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.