പാലക്കാട്: വാളയാറിലെ ബാലികമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്‍െറ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. വാളയാര്‍ എസ്.ഐ പി.സി. ചാക്കോയെ ആണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്.പി. ദേബേഷ്കുമാര്‍ ബെഹ്റയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറാണ് നടപടി സ്വീകരിച്ചത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ കസബ മുന്‍ സി.ഐ വിപിന്‍ദാസ്, മുന്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വാസുദേവന്‍ എന്നിവര്‍ക്കെതിരെയും വകുപ്പുതല നടപടിക്ക് ശിപാര്‍ശയുണ്ട്. നോര്‍ത് സോണ്‍ ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന പൊലീസ് മേധാവികളുടെ യോഗത്തിലാണ് കേസന്വേഷണത്തിലുണ്ടായ വീഴ്ച പരിശോധിക്കാന്‍ തീരുമാനിച്ചത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാത്തതും ശിശുക്ഷേമ സമിതിയെ അറിയിക്കാത്തതുമടക്കം നിരവധി വീഴ്ചകള്‍ എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായതായി എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാളയാര്‍ എസ്.ഐയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തില്‍നിന്ന് മാറ്റിയിരുന്നു.
ബാലാവകാശ കമീഷന്‍ കേസെടുത്തു
തിരുവനന്തപുരം: പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരായ വിദ്യാര്‍ഥിനികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ല ശിശുസംരക്ഷണ ഓഫിസര്‍, റേഞ്ച് പോലീസ് ഐ.ജി എന്നിവരോട് 13 നകം റിപ്പോര്‍ട്ട് നല്‍കുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.