വലിയമലയിൽ ഹൈദരാബാദ്​ സ്വദേശിയായ ബി.ടെക്​ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വലിയമല ഐസ്.ആർ.ഒാക്ക്​ സമീപം ഐ.ഐ.എസ്.ടി കോളേജ് വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. ഹൈദരാബാദ്​ സ്വദേശിയും ബി-ടെക് മൂന്നാം വർഷ വിദ്യാർത്ഥിയുമായ യഗൂരി പ്രണീത് കുമാർ (25)നെയാണ് മരിച്ച നിലയിൽ കണ്ടത്.

കോളേജിൽ ഇന്നലെ നടന്ന പരീക്ഷയിൽ മൊബൈൽ നോക്കി കോപ്പി അടിച്ചുവെന്ന് ആരോപിച്ച്  പിടിക്കപ്പെട്ടിരുന്നു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. വലിയമല പൊലീസ് കേസെടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 

Tags:    
News Summary - valiamala iist student suicide-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.