വള്ളികുന്നം: വള്ളികുന്നം പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിലെ ഇടത്-ബി.ജെ.പി കൂട്ടുകെട്ടിൽ ബി.ജെ.പിക്ക് വിജയം. ആരോഗ്യ സ്ഥിരംസമിതി അംഗത്തിെൻറ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പ്രതിനിധിയെ ഇടത് അംഗങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചത്.എൽ.ഡി.എഫിലെ മോഹൻകുമാർ, റഹിയാനത്ത്, കോൺഗ്രസിലെ അർച്ചന പ്രകാശ് എന്നിവർ നേരത്തേ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒരൊഴിവിലേക്ക് ബി.ജെ.പിയിലെ വിജയലക്ഷ്മിയും കോൺഗ്രസിലെ കെ. ഗോപിയും തമ്മിലായിരുന്നു മത്സരം. കോൺഗ്രസ് തെരഞ്ഞെടുക്കപ്പെട്ടാൽ അംഗബലം തുല്യനിലയാകുമെന്നതിനാലാണ് ഇടതുപക്ഷം ബി.ജെ.പിയെ പിന്തുണച്ചത്. രണ്ട് അംഗങ്ങളുള്ള ബി.ജെ.പിക്ക് അഞ്ച് വോട്ട് കൂടി ഇടതുപക്ഷം നൽകുകയായിരുന്നു. ആറ് വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. ബി.ജെ.പി-ഇടത് കൂട്ടുകെട്ടിനെതിരെ പഞ്ചായത്ത് പടിക്കൽ കോൺഗ്രസ് അംഗങ്ങൾ കണ്ണുകെട്ടി പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
അധികാരത്തിനുവേണ്ടി വർഗീയശക്തികളെ കൂട്ടുപിടിക്കുന്ന ഇടതുപക്ഷത്തിെൻറ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ബി. രാജലക്ഷ്മി, ജി. രാജീവ് കുമാർ, ചൂനാട് വിജയൻ പിള്ള, ടി.ആർ. ശങ്കരൻകുട്ടി നായർ, കെ. ഗോപി, അർച്ചന പ്രകാശ് എന്നിവരാണ് പ്രതിഷേധിച്ചത്. ഷാനി ശശി, എസ്.വൈ. ഷാജഹാൻ, പി. രാമചന്ദ്രൻപിള്ള, സുഹൈർ വള്ളികുന്നം, പ്രകാശ് ഇലഞ്ഞിക്കൽ, രാജൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.