​െഎ.സി.എച്ച്​.ആറിന്‍റെ രക്തസാക്ഷി നിഘണ്ടുവിൽനിന്ന്​ മലബാർ സമര നേതാക്കളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ കുടുംബ കൂട്ടായ്​മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ജില്ല കമ്മിറ്റി മലപ്പുറത്ത്​ നടത്തിയ പ്രകാടനം ഫോ​ട്ടോ: മുസ്​തഫ അബൂബക്കർ

ചരിത്ര ധ്വംസനത്തിനെതിരെ വാരിയൻ കുന്നത്തിന്‍റെ കുടുംബം പ്രതിഷേധിച്ചു

മലപ്പുറം: മലബാർ വിപ്ലവത്തിലെ രക്തസാക്ഷികളെ ചരിത്ര കൗൺസിൽ നിഘണ്ടുവിൽ നിന്ന്​ വെട്ടിമാറ്റാനുള്ള നടപടിക്കെതിരെ പ്രതിഷേധവുമായി വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ കുടുംബ കൂട്ടായ്മ. ഐ.സി.എച്ച്. ആറിന്‍റെ നീക്കത്തിനെതിരെ മലപ്പുറം പാസ്പോർട്ട് ഓഫിസിന് മുന്നിൽ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ധർണ നടത്തി.

ദേശീയ ചരിത്രത്തിൽ ഒരു റോളും ഇല്ലാത്ത സംഘ്പരിവാർ ചരിത്രത്തെ വക്രീകരിച്ച് സ്വന്തമാക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ ശ്രമമെന്ന് ഇവർ ആരോപിച്ചു. ജില്ല പ്രസിഡൻറ് സി.പി. ഇബ്രാഹിം വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. എ.പി അനിൽകുമാർ ഉൽഘാടനം ചെയ്തു.

സി.പി ഇസ്മായിൽ, സി.പി അബ്ദുൽ വഹാബ് എന്നിവർ പ്രസംഗിച്ചു. ധർണ്ണക്ക് സി.പി ചറീത് ഹാജി, സി.പി കുട്ടിമോൻ, സി.പി കുഞ്ഞിമുഹമ്മദ്, സി.പി ഇബ്രാഹിം, സി പി അബ്ദുറഹിമാൻ, സി.പി കുഞ്ഞുട്ടി ഹാജി, സി.പി മുഹമ്മദലി ഹാജി, സി.പി സുഹൈൽ, സി.പി റഷീദ്, സി.പി ബഷീർ, സി.പി കുത്തിപ്പ, സി.പി മുസ്തഫ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Varian Kunnath family protested against destruction of history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.