വി.​സി​മാ​ർ​ രാജിവെക്കേണ്ടെന്ന്​ സർക്കാറിന്റെ അനൗദ്യോഗിക നിർദേശം

തി​രു​വ​ന​ന്ത​പു​രം: വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രു​ടെ രാ​ജി തേ​ടി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ത​ള്ളി സ​ർ​ക്കാ​ർ. രാ​ജി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ വി.​സി​മാ​ർ​ക്ക്​ സ​ർ​ക്കാ​ർ അ​നൗ​ദ്യോ​ഗി​ക​മാ​യി നി​ർ​ദേ​ശം ന​ൽ​കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​ക്ക​കം രാ​ജി സ​മ​ർ​പ്പി​ക്കാ​നാ​ണ്​ ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം. വി.​സി​മാ​ർ ഗ​വ​ർ​ണ​ർ​ക്കാ​ണ്​ രാ​ജി​ക്ക​ത്ത്​ ന​ൽ​കേ​ണ്ട​ത്. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട നി​യ​മ​പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ആ​ലോ​ച​ന​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​മാ​ണെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച്​ പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം.

അ​േ​ത​സ​മ​യം, രാ​ജി സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വി.​സി​മാ​ർ​ക്കെ​തി​രെ ഗ​വ​ർ​ണ​ർ സ്വീ​ക​രി​ക്കു​ന്ന തു​ട​ർ​ന​ട​പ​ടി എ​ന്താ​യി​രി​ക്കു​മെ​ന്ന​ത്​ നി​ർ​ണാ​യ​ക​മാ​ണ്. രാ​ജി സ​മ​ർ​പ്പി​ക്കാ​ത്ത വി.​സി​മാ​രെ പ​ദ​വി​യി​ൽ നി​ന്ന്​ നീ​ക്കി പ​ക​രം സീ​നി​യ​ർ പ്ര​ഫ​സ​ർ​മാ​ർ​ക്ക്​ ചു​മ​ത​ല ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും രാ​ജ്​​ഭ​വ​ൻ തേ​ടു​ന്നു​ണ്ട്. കേ​ര​ള, കാ​ലി​ക്ക​റ്റ്, എം.​ജി, ക​ണ്ണൂ​ർ, കു​സാ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന്​ നേ​ര​േ​ത്ത സീ​നി​യ​ർ പ്ര​ഫ​സ​ർ​മാ​രു​ടെ പ​ട്ടി​ക ഗ​വ​ർ​ണ​ർ തേ​ടു​ക​യും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പ​ട്ടി​ക​യി​ൽ നി​ന്ന്​ അ​ത​ത്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​ഫ​സ​ർ​മാ​ർ​ക്ക് വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യാ​ണ്​ രാ​ജ്​​ഭ​വ​ൻ പ​രി​ശോ​ധി​ക്കു​ന്ന​ത്.​

വി.​സി​മാ​രെ പു​റ​ത്താ​ക്കി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. കേ​ര​ള വി.​സി ഡോ. ​വി.​പി. മ​ഹാ​ദേ​വ​ൻ​പി​ള്ള​യു​ടെ കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കു​ക​യാ​ണ്. അ​േ​ത​ദി​വ​സം ത​ന്നെ രാ​വി​ലെ പ​തി​നൊ​ന്ന​ര​ക്ക​കം രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ്​ അ​​ദ്ദേ​ഹ​ത്തി​ന്​ ഗ​വ​ർ​ണ​റി​ൽ നി​ന്ന്​ ല​ഭി​ച്ച നി​ർ​ദേ​ശം. കു​സാ​റ്റ്​ വി.​സി ഡോ. ​മ​ധു​സൂ​ദ​ന​ന്‍റെ കാ​ലാ​വ​ധി അ​ടു​ത്ത ജ​നു​വ​രി​യി​ലും എം.​ജി വി.​സി ഡോ. ​സാ​ബു തോ​മ​സി​ന്‍റെ​യും മ​ല​യാ​ളം വി.​സി ഡോ. ​വി. അ​നി​ൽ​കു​മാ​റി​ന്‍റെ​യും കാ​ലാ​വ​ധി അ​ടു​​ത്ത ഫെ​ബ്രു​വ​രി​യി​ലും അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഇ​വ​രോ​ട്​ രാ​ജി​വെ​ക്കാ​നു​ള്ള നി​ർ​ദേ​ശം. രാ​ജി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​വ​രി​ൽ കാ​ലി​ക്ക​റ്റ്​ വി.​സി ഡോ.​എം.​കെ. ജ​യ​രാ​ജ്, കാ​ല​ടി വി.​സി ഡോ.​എം.​വി. നാ​രാ​യ​ണ​ൻ, ഫി​ഷ​റീ​സ്​ സ​ർ​വ​ക​ലാ​ശാ​ല വി.​സി ഡോ.​കെ. റി​ജി ജോ​ൺ എ​ന്നി​വ​രെ സെ​ർ​ച്ച്​ ക​മ്മി​റ്റി ശി​പാ​ർ​ശ പ്ര​കാ​രം രാ​ജി​തേ​ടി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ത​ന്നെ​യാ​ണ്​ നി​യ​മി​ച്ച​ത്. ക​ണ്ണൂ​ർ വി.​സി ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന്​ പു​ന​ർ​നി​യ​മ​നം ന​ൽ​കി​യ​തും ഇ​പ്പോ​ഴ​ത്തെ ഗ​വ​ർ​ണ​ർ ത​ന്നെ​യാ​ണ്.

ഗവർണർക്ക്​ മറുപടി; മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം ഇന്ന്​

തിരുവനന്തപുരം: സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വാർത്തസമ്മേളനം വിളിച്ചു. രാവിലെ പത്തരക്ക്​ പാലക്കാട്​ കെ.എസ്​.ഇ.ബി ഐ.ബിയിലാണ്​ വാർത്തസമ്മേളനം. ഒമ്പത്​ സർവകലാശാല വി.സിമാരോട്​ ഗവർണർ രാജി തേടിയ സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം. ഗവർണർക്കെതിരെ എൽ.ഡി.എഫ്​ പരസ്യപ്രക്ഷോഭം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്​.  

Tags:    
News Summary - VCs should not resign, government's unofficial advice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.