തിരുവനന്തപുരം: കെ.എം. മാണിയോട് ആദരവുണ്ടെങ്കിൽ എൽ.ഡി.എഫിൽ തുടരണമോയെന്ന് ജോസ് കെ. മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള കോൺഗ്രസ് (എം) ഘടകകക്ഷിയായ സർക്കാറിെൻറ അഭിഭാഷകനാണ് സുപ്രീംകോടതിയിൽ കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിരിക്കുന്നത്. കേരള കോൺഗ്രസിന് കെ.എം. മാണിയോട് ആദരവും ബഹുമാനവുമുണ്ടെങ്കിൽ അവർ രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാണി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിെൻറ കുടുംബം മുഴുവൻ അഴിമതിക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും വീട്ടിൽ നോട്ടെണ്ണുന്ന മെഷീനുണ്ടെന്നും പറഞ്ഞവരാണ് സി.പി.എം. അവരാണ് മകെൻറ പാർട്ടിയെ മുന്നണിയിലേക്കെടുത്തത്. കൂടെ നിൽക്കുമ്പോൾ ആദർശത്തിെൻറ പുണ്യവാളന്മാരും പുറത്തുനിൽക്കുമ്പോൾ അഴിമതിക്കാരുമാക്കുന്നതാണ് സി.പി.എമ്മിെൻറ രീതി.
ഇപ്പോൾ കൂടെ നിർത്തിയിട്ടും കെ.എം. മാണിയെ അപമാനിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. യു.ഡി.എഫിലേക്ക് തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.