തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിലെ ധർമ്മടം ബന്ധം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മടക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ധർമ്മടത്തെ രണ്ട് വ്യക്തികളെക്കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നത് ഗൗരവതരമാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ധർമ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിയമപരമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ കൺസർവേറ്റർ എന്‍.ടി. സാജന്‍ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായാണഅ വനംവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്. മരംമുറി േകസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍ വനംവകുപ്പ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വനംവകുപ്പിലെ കണ്‍സര്‍വേറ്ററായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജനെതിരേ ഗുരുതര ആരോപണങ്ങളുളളത്.
എന്‍.ടി.സാജന്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ മറ്റൊരു കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.