തിരുവനന്തപുരം: വൈസ് ചാൻസലർമാരെ പിൻവലിക്കുന്ന വിഷയത്തിൽ ഗവർണർക്കൊപ്പമാണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയാധിഷ്ഠിതമായിട്ടാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണറോടൊപ്പമാണ് യു.ഡി.എഫിന്‍റെ നിലപാടെന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ എവിടെയങ്കിലും പറഞ്ഞോ? ഇല്ല. വിഷയാധിഷ്ഠിതമായിട്ടാണ് ഈ കാര്യത്തിൽ പ്രതികരിക്കുക -വി.ഡി. സതീശൻ പറഞ്ഞു.
വിഷയത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പവുമില്ല. നിലവിലെ വി.സിമാരെ മാറ്റി പകരം സംഘ്പരിവാർ അനുകൂലികളെ നിയമിക്കുന്നതിലാണ് ലീഗ് ആശങ്ക പ്രകടിപ്പിച്ചത്. ഈ ആശങ്ക എല്ലാവർക്കുമുണ്ട് -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫ് നിലപാടിൽ യാതൊരു തെറ്റുമില്ലെന്നും കോൺഗ്രസിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.