മുഖ്യമന്ത്രിയുടേത് തട്ടിക്കൂട്ട് യാത്ര; കുടുംബത്തോടൊപ്പമുള്ള ഔദ്യോഗിക യാത്ര ജനങ്ങളിൽ അവമതിപ്പുണ്ടാക്കും -വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശ യാത്രകളിൽ സുതാര്യത ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം യാത്രകളിൽ കുടുംബസമേതം പോകുന്നത് പൊതുസമൂഹം കാണുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിദേശ യാത്രക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ പോകുന്നതിന് എതിരല്ല. പക്ഷേ, സർക്കാർ ചെലവിൽ പോകുമ്പോൾ കൃത്യമായ പ്രോഗസ് റിപ്പോർട്ട് ഉണ്ടാകണം. ഈ യാത്രകൊണ്ട് സമൂഹത്തിനും സർക്കാറിനും എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന് വ്യക്തതയോടെ പറയാൻ കഴിഞ്ഞിട്ടില്ല.

എന്ത് പരിപാടിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയതെന്ന് പ്രതിപക്ഷത്തിനറിയില്ല. ഇത് തട്ടിക്കൂട്ടിയ യാത്രയാണ്. സംസ്ഥാനത്തിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു പരിപാടിയും ഇതുവരെ അവർ അവിടെ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഇന്നലെ, മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തുവന്നിരുന്നു. വിദേശ യാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രി ​പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തി​വെട്ടുകയാണെന്നാണ് സുധാകരൻ പരിഹസിച്ചത്.

Pinarayi Vijayanകുടുംബത്തിന്റെ യാത്ര ചെലവ് സ്വയം വഹിക്കുന്നുവെന്നത് ശുദ്ധനുണയാണ്. സാധാരണക്കാരന്റെ പണമാണിത്. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സി.പി.എം സെക്രട്ടേറിയറ്റ് വ്യക്തമാക്കണം. കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്തു വെച്ചില്ല. സംസ്‌കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ വിദേശത്തേക്ക് പോയെന്നും സുധാകരൻ വിമർശിച്ചിരുന്നു.

Tags:    
News Summary - VD Satheesan against Chief Minister's foreign trip with family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.