പറവൂര്‍: ലോകായുക്തയെ അപകീര്‍ത്തിപ്പെടുത്തുന്ന കെ.ടി. ജലീലിനെ സി.പി.എം ചാവേറാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാവേറിനെ തിരിച്ചു വിളിക്കാറില്ല. ജലീല്‍ പാര്‍ട്ടി അംഗമല്ലെന്ന് ചിലര്‍ പറയുന്നത് അത്ഭുതകരമാണ്. പറവൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ലോകായുക്തയെ എത്തിക്കുകയാണ് ജലീലിന്റെ ലക്ഷ്യം. ലോകായുക്ത ഓര്‍ഡിനന്‍സ് ഒപ്പിടരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നല്‍കിയ പരാതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്.
ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമാണെന്നതാണ് നിയമ മന്ത്രിയുടെ വാദം. ഒരു നിയമം പാര്‍ലമെന്റോ നിയമസഭയോ പാസാക്കിയാല്‍, പരിശോധിക്കാന്‍ അധികാരമുള്ള കോടതികള്‍ക്കു മാത്രമെ അത് ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ സാധിക്കൂ. നിയമസഭ 22 വര്‍ഷം മുമ്പ് പാസാക്കിയ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ഒരു മന്ത്രി പറഞ്ഞാല്‍ ഒരു പൗരനും നിയമം അനുസരിക്കേണ്ടാത്ത അവസ്ഥയുണ്ടാകും. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.