തോട്ടണ്ടി അഴിമതി: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം: ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെ നിലപാട് കടുപിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി സതീശന്‍ എം.എൽ.എ. തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി സതീശൻ പറഞ്ഞു.

താന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന മന്ത്രിയുടെ ആരോപണം തെറ്റാണ്. ഒന്നിലധികം ടെന്‍ഡറുകള്‍ വന്നതില്‍ ഒത്തുകളി നടന്നുവെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ആരോപത്തിന് തെളിവായി വി.ഡി സതീശൻ സര്‍ക്കാര്‍ ഉത്തരവ് നിയമസഭയിൽ ഹാജരാക്കി.

തോട്ടണ്ടി ഇറക്കുമതിയിൽ 10 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വി.ഡി സതീശൻ ആരോപിച്ചത്. കശുവണ്ടി വികസന കോർപറേഷനിലും കാപെക്സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തത് വഴി 6.87 കോടിയോളം രൂപയുടെ അഴിമതിയുണ്ടെന്നാണ് മറ്റൊരു ആരോപണം.

 

Tags:    
News Summary - vd satheesan to mercykutty amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.