കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ കെ. മുരളീധരന്റെ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടി യോഗത്തിൽ സംഘടനാ കാര്യങ്ങൾ പറയുമ്പോൾ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെല്ലാം എന്ത് അഭിപ്രായം പറയാനാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സതീശൻ വ്യക്തമാക്കി.
സംഘടനാ ക്ലാസുകൾ നടക്കുന്ന യോഗത്തിൽ സി.പി.എം അടക്കമുള്ള രാഷ്്ട്രീയ പാർട്ടികളും പ്ലസും മൈനസും പറയും. സംഘടനയുടെ മുന്നോട്ടു പോക്കിന് എന്ത് കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാൻ എന്ത് ചെയ്യാമെന്നും ചർച്ച ചെയ്യാറുണ്ട്. കെ. മുരളീധരൻ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോയ കെ. കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്നാണ് തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ശില്പശാലയിൽ കെ. മുരളീധരന് പറഞ്ഞത്. ജാതി-മത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്കുണ്ടെന്നും മുരളീധരന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.