‘ട്രെയിനില്‍ തീയിടുന്ന സംഭവം ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വമുണ്ടാക്കും’; സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ട്രെയിനില്‍ തീയിടുന്ന സംഭവം തുടര്‍ച്ചായി സംസ്ഥാനത്തുണ്ടാകുന്നത് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വമുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായി. അന്ന് ട്രെയിനില്‍ തീയിട്ടയാള്‍ അതേ ട്രെയിനില്‍ തന്നെ രക്ഷപ്പെട്ടു. പരിക്കേറ്റ പ്രതി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ട്രെയിനില്‍ കയറിപ്പോയിട്ടും പൊലീസ് അറിഞ്ഞില്ല.

കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയ പ്രതിയെ കേരളത്തിലേക്ക് എത്തിക്കുന്നതിലും പൊലീസിന് വീഴ്ചപറ്റി. കേരള പൊലീസ് ലാഘവത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംഭവത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    
News Summary - VD Satheesan react to Kannur Train Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.