ബ്രഹ്മപുരത്തേത് മനഃപൂർവമുണ്ടാക്കിയ തീപിടിത്തം; ഹൈകോടതി അന്വേഷിക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ബ്രഹ്മപുരത്തേത് മനഃപൂർവമുണ്ടാക്കിയ തീപിടിത്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിശോധന ഒഴിവാക്കാനാണ് തീയിട്ടതെന്ന് കുട്ടികൾക്ക് പോലും അറിയാം. ബ്രഹ്മപുരത്തെ സാഹചര്യം ഗുരുതരമാണ്. സംഭവം ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. പ്രശ്ന പരിഹാരത്തിന് സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമെന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. ഗുരുതര ആരോഗ്യ സാഹചര്യം നിലവിലില്ല. പരിഭ്രാന്തി വേണ്ട. വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും. പൊലീസ് അന്വേഷണം പുരോഗിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - VD Satheesan wants the High Court to investigate Brahmapuram waste plant fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.