പ്രവാസികളുടെ മടങ്ങിവരവ്: കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്​റ്റർ ചെയ്യണം

മലപ്പുറം: പ്രത്യേക വിമാനങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നവരില്‍ വീടുകളില്‍ ക്വാറ​ൻറീനില്‍ കഴിയാന്‍ അനുവദിക്ക​െപ്പട്ട ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാർ, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, മെഡിക്കല്‍ എമര്‍ജന്‍സി, മരണം /ശവസംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട്​ വരുന്നവര്‍ തുടങ്ങിയവര്‍ വീടുകളിലെത്താന്‍ സ്വയം വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ വാഹനവിവരങ്ങള്‍ മുന്‍കൂട്ടി രജിസ്​റ്റർ  ചെയ്യണമെന്ന് മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 

വിമാനം എത്തുന്നതിന് നാലുമണിക്കൂര്‍ മു​െമ്പങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്​റ്റർ ചെയ്യണം.  ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ ഒരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. 

Tags:    
News Summary - vehicles must register are come to karippur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.