മുന്നാക്ക സംവരണം: കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി

ചേർത്തല: ഇടതു സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽകുന്നവർക്കുള്ള സംവരണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൂടെനിന്ന അധ:സ്ഥിത വിഭാഗത്തെ മറികടന്നുള്ള തീരുമാനമാണിത്. സാമൂഹികനീതി ഉറപ്പു വരുത്താതെ സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് ഇടത് സർക്കാറിന്‍റെ നീക്കമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

നിലവിലെ സംവരണം തുടരുന്നതിനോടൊപ്പം തന്നെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന് ഭരണഘടന ഭേദഗതി കൊണ്ടുവരാൻ കേന്ദ്രത്തിൽ സമ്മര്‍ദ്ദം ചെലുത്താനും സർക്കാർ തീരുമാനിച്ചിരുന്നു.   

Tags:    
News Summary - Vellappally Nateshan Slams Govt Decisio on Reservation-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.