വേങ്ങര: ഇടതു സ്ഥാനാർഥിയിൽ തീരുമാനമായില്ല,  എൽ.ഡി.എഫ്​ പ്രചാരണ ജാഥകൾ മാറ്റി 

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്​ സ്ഥാനാർഥിയെ സംബന്ധിച്ച്​ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​, എൽ.ഡി.എഫ്​ യോഗങ്ങളിൽ തീരുമാനമായില്ല. പല പേരുകളും ​സെക്ര​േട്ടറിയറ്റ്​ യോഗത്തിലുണ്ടായെങ്കിലും ശനിയാഴ്​ച േചരുന്ന മലപ്പുറം ജില്ല സെക്ര​േട്ടറിയറ്റ്​ യോഗം ചർച്ച ചെയ്​ത ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്​. ചൊവ്വാഴ്​ച സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ്​ തീരുമാനം.

 ​സ്ഥാനാർഥിയെ തങ്ങൾ തീരുമാനിച്ച്​ അറിയിക്കാമെന്ന്​ സി.പി.എം നേതൃത്വം എൽ.ഡി.എഫ്​ യോഗത്തിൽ അറിയിച്ചു. അതിനിടെ വേങ്ങര ഉപതെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒക്​ടോബർ മൂന്നു മുതൽ കാസർകോട​്​​, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന്​ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന എൽ.ഡി.എഫി​​​െൻറ രണ്ട്​ വാഹന പ്രചാരണ ജാഥകളും മാറ്റി​െവക്കാൻ എൽ.ഡി.എഫ്​ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാറി​​​െൻറ തെറ്റായ നയങ്ങൾക്കെതിരെയും സർക്കാറി​​​െൻറ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടി​േയരി ബാലകൃഷ്​ണൻ, സി.പി.​െഎ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ ജാഥകൾ നിശ്ചയിച്ചിരുന്നത്​. വേങ്ങര അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ്​ കൺവെൻഷൻ 21ന്​ വൈകീട്ട്​ ചേരാനും പിണറായി വിജയ​​​െൻറ അധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ്​ യോഗം തീരുമാനിച്ചു. പഞ്ചായത്ത്​ കൺവെൻഷൻ 22, 23 തീയതികളിൽ ചേരും. തുടർന്ന്​ ബൂത്ത്​ തല കൺവെൻഷനുകളും നടക്കും. 

വേങ്ങര ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനമായി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ്​ വിജ്ഞാപനം പുറപ്പെടുവിച്ചു. രാവിലെ 11ന് റിട്ടേണിങ് ഓഫിസർ വിജ്ഞാപനം പുറത്തിറക്കി. മലപ്പുറം കലക്​ടറേറ്റ്​, റിട്ടേണിങ് ഓഫിസറുടെ കാര്യാലയം, അസി.​ റിട്ടേണിങ് ഓഫിസറുടെ കാര്യാലയമായ വേങ്ങര ബ്ലോക്ക് ഓഫിസ്​, തിരൂരങ്ങാടി താലൂക്ക് ഓഫിസ്​ എന്നിവിടങ്ങളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വന്നതോടെ പത്രിക സ്വീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. ആദ്യ ദിവസം ഒരു പത്രിക സമർപ്പിക്കപ്പെട്ടു​. സ്വതന്ത്രനായി തമിഴ്നാട്ടിലെ രാമനഗർ സ്വദേശി കെ. പത്മരാജനാണ്​ പത്രിക നൽകിയത്​. വെള്ളിയാഴ്​ച രാവിലെ മലപ്പുറം കലക്​ടറേറ്റിൽ വരണാധികാരി സജീവ് ദാമോദരൻ മുമ്പാകെ പത്മരാജൻ പത്രിക നൽകി. ഇനിയുള്ള ദിവസങ്ങളിൽ റിട്ടേണിങ് ഓഫിസർ, അസി. റിട്ടേണിങ് ഓഫിസർ എന്നിവർ മുമ്പാകെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് സമയം. അവസാന തീയതി: 22. 

അതേസമയം, പ്രധാന പാർട്ടികൾ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുസ്​ലിം ലീഗിലും സി.പി.എമ്മിലും സ്​ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്​. രണ്ടു ദിവസത്തിനകം  വ്യക്​തത വരുമെന്നാണ്​ സൂചന. മത്സര രംഗത്തിറങ്ങിയ എസ്​.ഡി.പി.​െഎ സ്​ഥാനാർഥി അഡ്വ. കെ.സി. നസീർ അനൗപചാരിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്​. തിങ്കളാഴ്​ചയോ ചൊവ്വാഴ്​ചയോ പത്രിക നൽകുമെന്ന്​ എസ്​.ഡി.പി.​െഎ അറിയിച്ചു. 

വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ‘സ്വീപ്പ് ആക്ടിവിറ്റി’
മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും പോളിങ് ബൂത്തിലെത്തിക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗത്തി​​​െൻറ പ്രചാരണ പരിപാടി (സ്വീപ്പ് ആക്ടിവിറ്റി) 18ന് തുടങ്ങും. മണ്ഡലം കേന്ദ്രീകരിച്ച് സെപ്​റ്റംബർ 25 വരെ മൂന്ന് വാഹനങ്ങളിലായാണ് പോളിങ് പ്രചാരണ പരിപാടി. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതിന് വോട്ടവകാശം വിനിയോഗിക്കാൻ േപ്രരിപ്പിക്കുന്ന പ്രചാരണോപാധികൾ നടത്തും. മൂന്ന് മിനിറ്റ്​ ദൈർഘ്യമുള്ള വിഡിയോയും പ്രദർശിപ്പിക്കും. ​െസപ്​റ്റംബർ 25ന് ശേഷം വോട്ടിങ് യന്ത്രവും വി.വി.പാറ്റും പരിചയപ്പെടുത്തുന്നതിന് പഞ്ചായത്തുകൾ തോറും തെരഞ്ഞെടുത്ത പ്രത്യേക കേന്ദ്രങ്ങളിൽ പ്രചാരണ പരിപാടി നടത്തും.  

 

Tags:    
News Summary - vengara bye election- Kerala news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.