കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചൊവ്വാഴ്ച കൊച്ചിയിലെത്തും. ഉപരാഷ്ട്രപതി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനമാണിത്. മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാറിെൻറ ഔദ്യോഗിക സ്വീകരണത്തിനും കൊച്ചി വേദിയാകും.
ചൊവ്വാഴ്ച ഉച്ചക്ക് 12.05ന് നാവിക വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മന്ത്രി െക.ടി. ജലീൽ എന്നിവർ ചേർന്ന് സ്വീകരിക്കും. സേനാംഗങ്ങൾ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകും. വൈകീട്ട് നാലിന് ഹോട്ടല്‍ ലെമെറിഡിയന്‍ കണ്വെന്ഷന് സെൻററില്‍ 11ാമത് ഇന്ത്യന്‍ ഫിഷറീസ് ആൻഡ് അക്വാകള്‍ചര്‍ ഫോറം ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 9.30ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നഗരസഭയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 10.45ന് മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ കൊച്ചിന് ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രിയുടെ 160-ാം വാര്‍ഷികാഘോഷത്തിലും മുഖ്യാതിഥിയാകും. 12.30ന് നാവിക വിമാനത്താവളത്തില്‍നിന്ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.