കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടർ വിജിലൻസ് പിടിയിൽ. പത്തനംതിട്ട സർക്കാർ ജനറൽ ഹോസ്പിറ്റലിലെ ഡോ.ഷാജിമാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട കോഴഞ്ചേരി താലൂക്കിൽ തുമ്പമൺ സ്വദേശിയായ അച്യുതൻ വ്യാഴാഴ്ച കണ്ണിന്റെ ചികിത്സക്കായി പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ നേത്രരോഗവിദ്ധനായി ഡോ: ഷാജി മാത്യുവിനെ കാണ്ടിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം വ്യാഴാഴ്ച തന്നെ കണ്ണിന്റെ സർജറിക്ക് വിധേയനായി.

തുടർന്ന് രോഗിയായ അച്യുതനെ വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യണമെങ്ങിൽ 3,000 രൂപ കൈക്കൂലിയായി നൽകണമെന്ന് ഡോ. ഷാജിമാത്യു അച്യുതൻറെ മകനായ അജീഷിനോട് ആവശ്യപ്പെട്ടു. അജീഷ് ഈ വിവരം പത്തനംതിട്ട വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.

വിജിലൻസിന്റെ നിർദേശപ്രകാരം കെണി ഒരുക്കി. വെള്ളിയാഴ്ച രാവിലെ 10.20 മണിയോടെ ജനറൽ ഹോസ്പിറ്റലിലെ ഒ. പി. യിൽ വച്ച് 300 രൂപ അജീഷിൽ നിന്നും കൈക്കൂലി വാങ്ങിയ ഡോ. ഷാജിമാത്യുവിനെ വിജിലൻസ് കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ പത്തനംതിട്ട യൂനിറ്റ് ഡെപ്യൂട്ടി സുപ്രണ്ട് ഹരിവിദ്യാധരനും ഇൻസ്പെക്ടർമാരായ ജെ.രാജീവ്, അനിൽകുമാർ, എസ്. അഷറഫ് തുടങ്ങിയവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Vigilance arrests government doctor while accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.