കൈക്കൂലിവാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം : കൈക്കൂലിവാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ. വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്കും തിരുവനന്തപുരം കുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിന്നിടയിൽ മിനുറ്റുകളുടെ വ്യത്യാസത്തിൽ വിജിലൻസ് പിടിയിലായത്.

വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് രഘു കെട്ടിട നമ്പരിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയും തിരുവനന്തപുരം ജില്ല കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ കരാറുകാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ ഇന്ന് ഉച്ചയ്ക്ക് 01.30 ഓടെയുമാണ് വിജിലൻസ് പിടിയിലായതെന്ന് അറിയിച്ചു.  

Tags:    
News Summary - Vigilance caught two officers while accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.