കോഴിക്കോട്: കര്‍ഷക ആത്മഹത്യ നടന്ന കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡി.വൈ.എസ്.പി സാബുവിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. രേഖകളില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഓഫിസിലെ ഫയലുകള്‍ സീല്‍ ചെയ്തു. വിജിലന്‍സ് ഡയറക്ടർ ലോകനാഥ് ബെഹ്റയുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്.
വില്ലേജ് ഓഫീസില്‍ ജോയിയുടെ ബന്ധുക്കളെത്തി ഇന്ന് കരം അടച്ചിരുന്നു. രേഖകള്‍ പരിശോധിച്ച ബന്ധുക്കള്‍ രേഖകളില്‍ തിരുത്തലുകളുണ്ടെന്ന് കണ്ടെത്തി. രേഖകളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.