കൊച്ചി: ബാര്‍കോഴക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.പി സുകേശനെതിരെയും കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 100 പേജുള്ള ത്വരിതാന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ ഹാജരാക്കിയത്. മുൻ മന്ത്രി കെ.എം.മാണി പ്രതിയായ ബാർകോഴക്കേസ് എൻ.ശങ്കർ റെഡ്ഡിയും എസ്പി: ആർ.സുകേശനും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.