കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസ് അന്തരിച്ചു

തൃശൂർ: കോവിഡാനന്തര പ്രശ്​നങ്ങളെ തുടർന്ന്​ ചികിത്സയിലായിരുന്ന കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസ് അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 11 ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ രക്തസമ്മർദ്ദം കുറയ്ക്കാനാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതെന്ന് തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.

പാലക്കാട്​ ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നു കെ.വി. വിജയദാസ്. സി.പിഎം ജില്ലാ കമ്മിറ്റി അംഗമാണ്​. 2011 ലും പാലക്കാട്ടെ കോങ്ങാട് നിന്ന് നിയമസഭയിലെത്തിയിരുന്നു.

1959 മേയ് 25 ന് കെ.വേലായുധന്‍റെയും എ.താത്തയുടെയും മകനായാണ് ജനനം. 1975 ൽ കെ.എസ്‌.വൈ.എഫ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് 13 ദിവസം ജയിൽവാസം അനുഭവിച്ചു. ഭാര്യ: വി.പ്രേംകുമാരി. രണ്ടു മക്കളുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.