സന്തോഷ്​ ഈപ്പനെ അറിയില്ല; കസ്റ്റംസ്​ നോട്ടീസ്​ കിട്ടിയിട്ടില്ലെന്ന്​ വിനോദിനി കോടിയേരി​

തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അവർ നിഷേധിച്ചു. സ​ന്തോഷ്​ ഈപ്പൻ തനിക്ക്​ ഐഫോൺ നൽകിയിട്ടില്ലെന്ന്​ വിനോദിനി കോടിയേരി പറഞ്ഞു.

സന്തോഷ്​ ഈപ്പനെ അറിയില്ല. ചോദ്യം ചെയ്യലിന്​ ഹാജരാവാൻ നിർദേശിച്ച്​ കസ്റ്റംസ്​ ഇതുവരെ നോട്ടീസുകളൊന്നും നൽകിയിട്ടില്ലെന്നും അവർ വ്യക്​തമാക്കി. അതേസമയം, താൻ ഫോൺ നൽകിയത്​ സ്വപ്​ന സുരേഷിനാണെന്ന്​ യുണിടാക്​ എം.ഡി സന്തോഷ്​ ഈപ്പൻ പ്രതികരിച്ചു. ഫോ​ൺ യു.​എ.​ഇ കോ​ൺ​സു​ൽ ജ​ന​റ​ലാ​യി​രു​ന്ന ജ​മാ​ൽ ഹു​സൈ​ൻ അ​ൽ​സാ​ബി​ക്ക് ന​ൽ​കു​മെ​ന്ന് സ്വ​പ്ന പ​റ​ഞ്ഞി​രു​ന്നു. 1.13 ല​ക്ഷ​ത്തി​െൻറ വി​ല​കൂ​ടി​യ ഐ ​ഫോ​ണ്‍ ന​ൽ​കി​യ​തി​ന് അ​ൽ​സാ​ബി ത​ന്നോ​ട് നേ​രി​ട്ട് ന​ന്ദി പ​റ​ഞ്ഞി​രു​ന്നെ​ന്നും സ​ന്തോ​ഷ് ഈ​പ്പ​ൻ പ​റ​ഞ്ഞു.

താൻ കോടിയേരി ബാലകൃഷണനെ കണ്ടിട്ടില്ല. വിനോദിനിയെ അറിയില്ലെന്നും സന്തോഷ്​ ഈപ്പൻ പറഞ്ഞു. സന്തോഷ്​ ഈപ്പൻ വാങ്ങി നൽകിയ ഫോണുകളിലൊന്ന്​ വിനോദിനി കോടിയേരിയാണ്​ ഉപയോഗിക്കുന്നതെന്ന്​ കസ്റ്റംസ്​ വ്യക്​തമാക്കിയിരുന്നു.



Tags:    
News Summary - Vinodini Kodiyeri said that she has not received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.