തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണാഘോഷ പരിപാടികള്‍ ശനിയാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കോവിഡ് സാഹചര്യത്തിലും ജനങ്ങള്‍ക്ക് ഉത്സവാന്തരീക്ഷം പകരുന്നതിനൊപ്പം സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന വിശ്വാസം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര പൂക്കള മത്സരം, കേരളീയ കലകളുടെ ദൃശ്യാവിഷ്കാരം, ദൃശ്യമാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണം എന്നിവയാണ് വെര്‍ച്വല്‍ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും പൂക്കള മത്സരത്തില്‍ പങ്കെടുക്കാം. ഇതിെൻറ ചിത്രങ്ങള്‍ പ്രത്യേകം തയാറാക്കിയ www.keralatourism.org ല്‍ അപ്ലോഡ് ചെയ്യുകയും സ്വന്തം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യാം. ആഗസ്റ്റ് 23ന് രാത്രി വരെയാണ് ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം. മികച്ച വ്യക്തിഗത പൂക്കളം, സംഘടന/ സ്ഥാപനത്തിെൻറ പൂക്കളം എന്നീ രണ്ട് വിഭാഗങ്ങളായാണ് മത്സരം. രണ്ട് ജൂറികള്‍ ഓരോ കാറ്റഗറികളിലും മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കും. ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമെ പ്രോത്സാഹന സമ്മാനങ്ങളും പങ്കാളിത്ത സാക്ഷ്യപത്രങ്ങളും നല്‍കും.
പ്രാദേശിക കലാകാരന്മാര് അതത് പ്രദേശങ്ങളില്‍നിന്നുള്ള തനത് കലാരൂപങ്ങളാണ് ടൂറിസം വകുപ്പിനായി തയാറാക്കുന്നത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള 65 വിഡിയോ ചിത്രങ്ങള്‍ സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങള്‍വഴി സംപ്രേഷണം ചെയ്യും. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട കലാകാരന്മാര്ക്ക് സാധ്യമായ തൊഴിലും വരുമാനവും നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.