വിഴിഞ്ഞം: പദ്ധതി തടയുന്നത് രാജ്യ​ദ്രോഹികൾ, സർക്കാറിനു താഴാവുന്നതിനു പരിധിയുണ്ട്-മന്ത്രി വി. അബ്ദുറഹിമാൻ

 തിരുവനന്തപുരം: സ്ഥാനവും കണ്ട് കുറ്റിയും അടിച്ചപ്പോൾ വന്ന് സദ്യയും ഉണ്ട് പോയവർ പിന്നീട് ഇവിടെ വീട് വെക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകുമോയെന്ന്​ മന്ത്രി വി. അബ്​ദുഹ്​മാൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധ​പ്പെട്ട്​ സർക്കാർ സംഘടിപ്പിച്ച വിദഗ്​ധ സംഗമത്തിലായിരുന്നു പരാമർശം.

ഏതെങ്കിലും ഹാർബർ നിർമാണം കൊണ്ടല്ല കടലാക്രമണമുണ്ടാകുന്നത്. കാലാവസ്ഥ മാറ്റത്തെത്തുടർന്ന് കേരളത്തിൽ 50 ഹോട്​സ്​പോട്ടുകളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്​. വീട് പണിയെല്ലാം കഴിഞ്ഞ്​ മുറ്റം പണി നടക്കുമ്പോൾ വീട് ഇവിടെ വെക്കാൻ പാടില്ലെന്ന് പറയുംപോലെയാണ് സാഹചര്യങ്ങൾ.

ഗെയിൽ പൈപ്പ് ലൈനിന്റെ സമയത്ത്​ റോഡിൽ മുസല്ലയിട്ട് (നമസ്കാരപ്പായ) നമസ്കരിച്ച സമരമുണ്ടായി. എന്നിട്ടും സർക്കാർ പിന്നോട്ട് പോയില്ല. സമരക്കാരുമായി ചർച്ച നടത്തുന്ന ഘട്ടത്തിൽ ഇത്രക്ക്​ താഴേണ്ടെന്ന് ഉദ്യേഗസ്ഥർ പറഞ്ഞിരുന്നു. കാര്യങ്ങൾ മനസ്സിലാക്കി അവർ പിന്മാറട്ടെ എന്നായിരുന്നു തന്റെ നിലപാട്.

ആരെയും കുടിയൊഴിപ്പിക്കാതെയും ആരെയും ദ്രോഹിക്കാതെയും പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിലാളിവിരുദ്ധമായ ഒരു നടപടിയും ഇടത് സർക്കാറിന്റെ ഭാഗത്തുനിന്ന്​ ഉണ്ടാകില്ല. ഒരിറ്റു കണ്ണീര് വീഴാൻ ഈ സർക്കാർ അനുവദിക്കില്ല. ഏതെങ്കിലും പത്താളുകൾ വന്നാൽ വികസന പ്രവർത്തനമെല്ലാം നിലക്കുമെങ്കിൽ പിന്നെ രാജ്യവും സംസ്ഥാനവുമൊന്നും വേണ്ടല്ലോ. കുറച്ചാളുകളും പത്ത്​ ഗുണ്ടകളും മതിയല്ലോ എന്നും അ​ദ്ദേഹം ചോദിച്ചു. 

Tags:    
News Summary - Vizhinjam will not back down from the project Minister V. Abdurrahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.