വി​.കെ. അബ്​ദു: വിടവാങ്ങിയത് ബഹുമുഖ പ്രതിഭ

മ​ല​പ്പു​റം: വി​വ​ര സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​ചാ​ര​ക​നും 'ഇ​ൻ​​​ഫോ മാ​ധ്യ​മം' എ​ഡി​റ്റ​റു​മാ​യി​രു​ന്ന മ​ല​പ്പു​റം ഇ​രു​മ്പു​ഴി സ്വ​ദേ​ശി 'വ​ർ​ദ ഹൗ​സി'​ൽ വി.​കെ. അ​ബ്​​ദു​വി​െൻറ (73) നി​ര്യാ​ണ​ത്തോ​ടെ ന​ഷ്​​ട​മാ​യ​ത്​ ബ​ഹു​മു​ഖ പ്ര​തി​ഭ​യെ. വി​വ​ര​സാ​​ങ്കേ​തി​ക​വി​ദ്യ രം​ഗ​ത്തെ ആ​ദ്യ​കാ​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും 'മാ​ധ്യ​മം' തു​ട​ങ്ങി​യ 'ഇ​ൻ​ഫോ മാ​ധ്യ​മം' എ​ന്ന പം​ക്തി​യു​ടെ എ​ഡി​റ്റ​റു​മാ​യി​രു​ന്നു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പാ​ഠ്യ​വി​ഷ​യ​മാ​വു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പു​ത​ന്നെ അ​ദ്ദേ​ഹം നാ​ട്ടി​ലും മ​റു​നാ​ട്ടി​ലും ക​മ്പ്യൂ​ട്ട​ർ പ​രി​ച​യ​പ്പെ​ടു​ത്തി.

'ഡി ​ഫോ​ർ മീ​ഡി​യ' ഡ​യ​റ​ക്​​ട​റാ​യി ത​ഫ്​​ഹീ​മു​ൽ ഖു​ർ​ആ​​ൻ മ​ല​യാ​ളം പ​രി​ഭാ​ഷ​യു​ടെ ഡി​ജി​റ്റ​ൽ പ​തി​പ്പ്​ ത​യാ​റാ​ക്കി. വെ​ല്ലൂ​ർ ബാ​ഖി​യാ​ത്തു​സ്വാ​ലി​ഹാ​ത്ത് അ​റ​ബി​ക് കോ​ള​ജ്​ പഠന ശേ​ഷം പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ഇ​ര​ട്ട​ക്കു​ള​ത്ത് അ​ധ്യാ​പ​ക​നാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി. അ​വി​ടെ​വെ​ച്ചാ​ണ് വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​ത്. 1998ൽ '​ഇ​ൻ​റ​ർ​നെ​റ്റ് ലോ​കം', 1999ൽ '​ക​മ്പ്യൂ​ട്ട​ർ ലോ​കം' എ​ന്നീ പു​സ്ത​ക​ങ്ങ​ളു​മെ​ഴു​തി.

നേ​രി​ട്ടും 'മാ​ധ്യ​മ'​ത്തി​ലെ ഇ​ൻ​ഫോ​മാ​ധ്യ​മം പേ​ജി​ലൂ​ടെ​യും മ​റ്റു ആ​നു​കാ​ലി​ക​ങ്ങ​ളി​ലൂ​ടെ​യും വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ മ​ഹാ​ലോ​കം അ​ദ്ദേ​ഹം തു​റ​ന്നു​വെ​ച്ചു. ഇ​ൻ​ഫോ കൈ​ര​ളി മാ​സി​ക​യി​ൽ കോ​ള​മി​സ്​​റ്റാ​യി​രു​ന്നു. ജൈ​വ കൃ​ഷി​രീ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി പ​​രീ​ക്ഷി​ക്കു​ക​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​െൻറ പ്ര​ചാ​ര​ക​നാ​വു​ക​യും ചെ​യ്​​തു. ശാ​ന്ത​പു​രം അ​ൽ ജാ​മി​അ ഇ​സ്​​ലാ​മി​യ ഐ.​ടി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു.

ചെ​മ്മാ​ട് ദാ​റു​ൽ​ഹു​ദ അ​ട​ക്കം പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ബ്​​ദു​വി​െൻറ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. മ​ല​പ്പു​റം വി​ദ്യാ​ന​ഗ​ർ പ​ബ്ലി​ക്​ സ്കൂ​ൾ ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി, ഇ​രു​മ്പു​ഴി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം ഫ​ലാ​ഹി​യ അ​റ​ബി​ക് കോ​ള​ജ് മാ​നേ​ജ്മെൻറ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. മ​യ്യി​ത്ത് ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​രു​മ്പു​ഴി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: അ​ബ്​​ദു​സ​ലാം, ഹാ​രി​സ്, ഷ​ഫീ​ഖ്​ (മൂ​വ​രും സൗ​ദി), വി.​കെ. ശ​മീം (സ​ബ്​ എ​ഡി​റ്റ​ർ, മാ​ധ്യ​മം, കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: ന​സീ​ബ (പൂ​ക്കോ​ട്ടൂ​ർ), ത​സ്​​നി​യ മോ​ൾ (പു​ല്ലൂ​ർ), ഖ​ദീ​ജ ഷു​ഹാ​ന (വാ​ഴ​ക്കാ​ട്), സ​ജ്​​ന (തു​വ്വൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​പ്പ, കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​ലി, സ​മ​ദ്, ആ​യി​ശ, ഖ​ദീ​ജ. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, എം.​കെ. മു​ഹ​മ്മ​ദ​ലി, ശൂ​റ അം​ഗം എ​ച്ച്. ഷ​ഹീ​ർ മൗ​ല​വി, 'ഗ​ൾ​ഫ് മാ​ധ്യ​മം' ചീ​ഫ് എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, 'മാ​ധ്യ​മം' സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്, ജോ​യ​ൻ​റ് എ​ഡി​റ്റ​ർ പി.​ഐ. നൗ​ഷാ​ദ്, ​െഡ​പ്യൂ​ട്ടി എ​ഡി​റ്റ​ർ പി.​എ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, മ​ല​പ്പു​റം ചീ​ഫ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​സി. മു​ഹ​മ്മ​ദ്​ സ​ലീം തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - VK Abdu: Farewell is a versatile talent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.