കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ ദുബൈയിൽ തൂങ്ങി മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിനെ പൊലീസ് പോക്സോ കേസിൽ കസ്റ്റഡിയിലെടുത്തു. വിവാഹ സമയത്ത് റിഫ മെഹ്‍നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് കാക്കൂർ പൊലീസാണ് കേസെടുത്തത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് റിഫയും മെഹ്‍നാസും വിവാഹിതരായത്. മെഹ്‍നാസ് കാസർകോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്. ഇവവർക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ജനുവരിയിൽ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫക്ക് അവിടെ പർദ കമ്പനിയിൽ ജോലി ലഭിച്ചിരുന്നു.
ഈ വർഷം മാർച്ച് ഒന്നിനാണ് ദുബൈ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസാണ് മൃതദേഹം ആദ്യം ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്തു. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മാതാപിതാക്കളുടെ പരാതിയിൽ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് മേയ് 7ന് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. റിഫ തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം ഈ നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, മെഹ്‍നാസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.