കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ച് ഹജ്ജ് ക്യാമ്പിൽ സൗജന്യ സേവനത്തിന് സന്നദ്ധരായവരിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. മേയ് 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്സൈറ്റായ keralahajcommittee.org മുഖേന അപേക്ഷ സമർപ്പിക്കാം.
അപേക്ഷകർ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരാകണം. സേവനം ചെയ്യാൻ താൽപര്യമുള്ള രണ്ട് പുറപ്പെടൽ കേന്ദ്രങ്ങൾ മുൻഗണനക്രമത്തിൽ രേഖപ്പെടുത്തണം. പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.
പൂർണമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരെ മാത്രമാണ് ഇന്‍റർവ്യൂവിന് പരിഗണിക്കുകയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.