തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ 'സംപൂജ്യരായ' ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി വോട്ട് കച്ചവട വിവാദം. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം. കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനും പാർട്ടിയെ പൂർണമായും ഹൈജാക് ചെയ്തതാണ് ഇൗ ദുർഗതിക്ക് കാരണമെന്നാണ് ആക്ഷേപം. ശക്തമായ നേതൃത്വമില്ലാത്തതും ഗ്രൂപ് പോരുമാണ് തിരിച്ചടിക്ക് കാരണമെന്ന പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും നീക്കമുണ്ട്. ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെടുത്തിയതും വോട്ട് വിഹിതത്തിൽ കുറവ് വന്നതുമാണ് വിവാദമാകുന്നത്. 140 ൽ 40 മണ്ഡലങ്ങളിൽ മാത്രമാണ് ശ്രദ്ധ പതിച്ചതെന്നും മറ്റിടങ്ങളിൽ വോട്ട് മറിെച്ചന്നും വിമതപക്ഷം പറയുന്നു. എന്നാൽ, ശ്രദ്ധയൂന്നിയ പല മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞു.
മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി വോട്ട് കച്ചവടം വിവാദമായിരുന്നു. വി. മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവർ സംസ്ഥാന അധ്യക്ഷരായിരുന്നപ്പോൾ മാത്രമാണ് അൽപം മാറ്റമുണ്ടായത്. സ്ഥാനാർഥികളായിരുന്ന ശോഭ സുരേന്ദ്രൻ, കെ.എസ്. രാധാകൃഷ്ണൻ, സി.കെ. ജാനു എന്നിവരോടടുത്ത വൃത്തങ്ങളെല്ലാം വോട്ട് മറിക്കൽ ശരിെവക്കുന്നുണ്ട്. ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിച്ച ചില മണ്ഡലങ്ങളിൽ 5500 വോേട്ട നേടാനായുള്ളൂ എന്നതും വോട്ട് ചോർച്ച ശരിെവക്കുന്നു. പലയിടത്തും സ്ഥാനാർഥിയുടെ പോസ്റ്റർപോലും ഇല്ലായിരുന്നത്രെ. വോട്ട് മറിക്കാൻ ചിലയിടങ്ങളിൽ ഡീലുണ്ടാക്കിയിരുന്നെന്നും വോട്ട് മറിഞ്ഞെന്നല്ലാതെ ബി.ജെ.പിക്ക് ഗുണമുണ്ടായില്ലെന്നും പാർട്ടി വൃത്തങ്ങൾ ആരോപിക്കുന്നു. മുെമ്പാക്കെ സീറ്റെണ്ണം ചോദിക്കുേമ്പാൾ വോട്ട് ശതമാന വര്‍ധന പറഞ്ഞ് പ്രതിരോധിച്ചിരുന്ന പാർട്ടിക്ക് ഇക്കുറി അതിനും രക്ഷയില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15.1 ശതമാനമായിരുന്ന എന്‍.ഡി.എയുടെ ഇപ്പോഴത്തെ വോട്ട് വിഹിതം 11.3 ശതമാനമാണ്. ബി.ജെ.പിയുടെതാകെട്ട കഷ്ടിച്ച് 12 ശതമാനവും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15.64 ശതമാനമായിരുന്നു എൻ.ഡി.എക്ക് ലഭിച്ച വോട്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്മാരുടേതുൾപ്പെടെ 16.5 ന് മുകളിലെത്തി. രണ്ടിടത്ത് മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കോന്നി ഉപതെരഞ്ഞെടുപ്പിനെക്കാൾ വോട്ട് കുറഞ്ഞതും വിവാദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.