തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വി.എസ്. അച്യുതാനന ്ദന്‍. രാഷ്ട്രീയപ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മിെൻറ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതര വ്യതിയാനമാണ്. അത്തരക്കാരെ പാർട്ടിയിൽ െവച്ചുപൊറുപ്പിക്കാനാവില്ല. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം നടത്തിയവര്‍ ആരായാലും നിയമത്തിന് മുന്നിലെത്തുകതന്നെ വേണം. ശിക്ഷ ഉറപ്പാക്കാന്‍ പൊലീസിന് കഴിയണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.