ലോ അക്കാദമി ഭൂമി: മുഖ്യമന്ത്രി പറഞ്ഞത്​ തെറ്റെന്ന്​ വി.എസ്​

തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയെ കുറിച്ച്​ അന്വേഷണമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയ​​െൻറ പരാമർശം തെറ്റെന്ന്​ സി.പി.എം നേതാവ്​ വി.എസ്​ അച്യൂതാനന്ദൻ. സർക്കാർ ഭൂമി ആര്​ കൈയ്യടക്കിയാലും തിരിച്ചെടുക്കണമെന്നും ഇത്​ സർക്കാരി​​െൻറ പ്രാഥമിക ചുമതലയാണെന്നും വി.എസ്​ പറഞ്ഞു.  

ഭൂമി പരിശോധിക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രാവിലെ മുഖ്യമന്ത്രിയുടെ പറഞ്ഞത്​. എന്നാൽ ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നും റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കുമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ​പ്രതികരിച്ചിരുന്നു. ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി‍.

Tags:    
News Summary - vs achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.