തിരുവനന്തപുരം: നിയമസഭയിൽ കൈയാങ്കളിക്കിടയാക്കിയ കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തെ പരിഹസിച്ച് വി.എസ്. അച്യുതാനന്ദൻ. സർക്കാറിനെ വിമർശിക്കാതെ ഉപദേശിച്ച് കെ.എം. മാണി.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പെങ്കടുത്താണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. മാണിയുടെ പേരെടുത്ത് പറയാതെയായിരുന്നു വി.എസിെൻറ ഒളിയമ്പ്. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ ചിലഭാഗങ്ങൾ വായിക്കാതെ വിട്ട സംഭവത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു ഇത്. രണ്ടര മണിക്കൂർ കൊണ്ട് വായിക്കേണ്ട ബജറ്റ് പ്രസംഗം അരവാചകംപോലും വായിക്കാതെ തടിയൂരിയ മഹാന്മാരാണ് ഇപ്പോൾ ഗവർണറുടെ പ്രസംഗത്തെ വിമർശിക്കുന്നതെന്ന് വി.എസ് പറഞ്ഞു.
ഒരുവാചകം വായിക്കാതിരുന്നത് മഹാഅപരാധം, ഏത്തമിടണം എന്നാണ് ഇവർ പറയുന്നത്. ഗവർണർ വായിച്ച മറ്റൊന്നിനോടും ഇവർക്ക് എതിർപ്പില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നതെന്നും വി.എസ് ചോദിച്ചു. എന്നാൽ ഗവർണറുടെ പ്രസംഗവിവാദത്തിൽ സ്പീക്കറുടെ റൂളിങ് മാനിക്കുെന്നന്നും ഇക്കാര്യത്തിൽ വിട്ടുകളയുന്ന കാര്യം സർക്കാറിനെ അറിയിക്കാതിരുന്നത് പോസിറ്റീവ് ആയി കാണാനാകില്ലെന്നും കെ.എം. മാണി പറഞ്ഞു. സർക്കാറിനെതിരെ ആക്ഷേപങ്ങൾ മനസ്സിലുണ്ടെങ്കിലും ഉന്നയിക്കുന്നില്ല.
ഏതാനും നിർദേശങ്ങൾ വെക്കുകയും പോരായ്മകൾ ചൂണ്ടിക്കാട്ടുകയും മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞ മാണി പ്രസംഗത്തിൽ നന്ദിപ്രമേയത്തെ അനുകൂലിക്കുന്നുവോ എതിർക്കുന്നുവോ എന്ന് വ്യക്തമാക്കിയതുമില്ല.
ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സർക്കാർ ഉയർത്തിക്കാട്ടുന്ന നേട്ടങ്ങൾ കഴിഞ്ഞ 20മാസം കൊണ്ടുണ്ടായതല്ലെന്നും മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.