തിരുവനന്തപുരം: അരിയും പൂവും നിറഞ്ഞ താലത്തിനടുത്ത് മൂന്നു വയസ്സുകാരി പൂജ കേരളത്തിെൻറ രാഷ്ട്രീയ കാരണവർ വി.എസ്. അച്യുതാനന്ദെൻറ അരികിൽ ചേർന്നിരുന്നു. വി.എസ് പൂജയുടെ വിരൽ പിടിച്ച് ഹരിശ്രീ കുറിച്ചു. ചുവന്ന റോസാപ്പൂവ് കൈപിടിച്ചെഴുതിയ ഗുരുവിന് ദക്ഷിണെവച്ച് പൂജ വാഗ്ദേവതയുടെ അനുഗ്രഹവും തേടി. ‘ഗുഡ്’ കൈയുയർത്തി വി.എസിെൻറ കമൻറ്.
അനാഥത്വത്തിൽനിന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെക്കാൻ പൂജ ഉൾപ്പെടെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 12 കുരുന്നുകളാണ് വി.എസ് അച്യുതാനന്ദെൻറ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ രാവിലെ ഒമ്പതിന് എത്തിയത്. ചിരിയും കരച്ചിലുമായി 12 പേരും വിദ്യാരംഭ ദിനത്തിൽ ഹരിശ്രീ കുറിച്ചു. ഒമ്പതു മാസം മുമ്പ് ട്രെയിൻ യാത്രക്കിടയിൽ മാതാപിതാക്കളിൽനിന്ന് വേർപിരിഞ്ഞ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തുകയായിരുന്നു പൂജയെ. റെയിൽവേ പൊലീസ് പരിചരണത്തിനായി സമിതിയിൽ എത്തിച്ചു. ഇതുവരെ ഏതുനാട്ടിൽനിന്നുള്ള കുട്ടിയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. സമിതിയുടെ അഭ്യർഥന പ്രകാരം ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ട് ഉത്തരവായി മറ്റു സംസ്ഥാനങ്ങളിൽ പൂജയുടെ രക്ഷാകർത്താക്കളെ കണ്ടെത്താനുള്ള അന്വേഷണം നടന്നു വരുകയാണ്.
അലൻ, അമൽ, ആകാശ്, നിള, അഗ്നിവേശ്, അനഘ, അഖിൽ, ഭരത്, ഭാഗ്യശ്രീ, സാമുവൽ, ദത്തെടുക്കൽ നടപടി പൂർത്തിയായി ഒരു മാസത്തിനകം ഇറ്റലിയിലേക്ക് പറക്കുന്ന മൂന്നുവയസ്സുകാരി ദിവ്യേന്ദു എന്നിവർക്കാണ് വി.എസ് അക്ഷരം പകർന്നത്.സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ദീപക് എസ്.പി, ട്രഷറർ ജി. രാധാകൃഷ്ണൻ, ജില്ല ശിശുക്ഷേമ സമിതി ട്രഷറർ ജി.എൽ. അരുൺഗോപി, സമിതി േപ്രാഗ്രാം ഓഫിസർ പി. ശശിധരൻ നായർ, വി. എസിെൻറ മകൻ അരുൺ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.