കോഴിക്കോട്: വഖഫ് ട്രൈബ്യൂണലിൽ പുതിയ രണ്ട് അംഗങ്ങളുെട നിയമനവുമായി ബന്ധപ്പെ ട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിഷേധത്തിനൊരുങ്ങുന്നു. ട്രൈബ്യൂണലില്‍ നിഷ് പക്ഷ നിലപാട് പുലർത്തുന്ന രണ്ട് അംഗങ്ങളെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുതന ്നതാണെന്നും വിരുദ്ധമായാണ് നിയമനം നടന്നതെന്നും സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇവര്‍ നിഷ്പക്ഷരല്ലെന്ന് മാത്രമല്ല, സമസ്തയുടെ എതിര്‍കക്ഷികളായി രംഗത്തുവന്നവരാണ്. തീരുമാനം തിരുത്തുന്നതുവരെ പ്രക്ഷോഭം നടത്തും. വീണ്ടും മുഖ്യമന്ത്രിയെ കാണും. സമരത്തിെൻറ ആദ്യപടിയായി ഈ മാസം 19ന് കോഴിക്കോട്ട് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മതസംഘടനകളുമായി കൂടിയാലോചിച്ച് മാത്രമേ നിയമമാക്കാൻ പാടുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻറായിരുന്ന ചെമ്പരിക്ക ഖാദിയുടേത് കൊലപാതകമാണ്. കൊലയാളികളെ കണ്ടെത്തുംവരെ സമസ്ത പ്രക്ഷോഭം തുടരും. ഫെബ്രുവരി ആദ്യം കോഴിക്കോട്ട് സമരം നടത്തുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പ്രഫ. ഓമാനൂര്‍ മുഹമ്മദ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.