തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമ േയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയിൽ പ്രതിപക്ഷ ബഹളം. വി.ടി ബൽറാമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
പാലക്കാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ പ്രതികൾക്ക് വേണ്ടി ഹാജരായെന്നതും കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ ഒരേ വിഷയത്തിൽ വീണ്ടും അടിയന്തരപ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ അറിയിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.
മറ്റ് പല വിഷയങ്ങളും ഒന്നിൽ കൂടുതൽ തവണ സഭ നിർത്തിവെച്ച് ചർച്ച ചെയ്തിട്ടുള്ളതാണ്. വാളയാർ കേസിലെ അട്ടിമറികൾ ദിനംപ്രതി പുറത്തുവരുന്ന സാഹചര്യത്തിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ശൂന്യവേളയിൽ വിടി ബൽറാമിന് വിഷയം ഉന്നയിക്കാമെന്ന് സപീക്കർ അറിച്ചു. എന്നാൽ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിേപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.