വാളയാർ: വാളയാർ കേസിൽ വലിയ വീഴ്ചകളുണ്ടായെന്ന് ദേശീയ എസ്.സി കമീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ. ആദ്യഘട്ടം മുതൽ കേസ് അ ന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അട്ടിമറിച്ചു. ഇത് വ്യക്തമായ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയോടും ഡി.ജി.പ ിയോടും കമീഷൻെറ ഡൽഹി ഓഫീസിലെത്താൻ ആവശ്യപ്പെടുമെന്നും എൽ. മുരുകൻ പ്രതികരിച്ചു.
വാളയാർ കേസ് കമീഷൻ ഏറ്റെടുത ്തുവെന്നും അദ്ദേഹം അറിയിച്ചു. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാർ കേസിൽ അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമീഷന് പരാതി നൽകിയിരുന്നു. വിഷയത്തിൽ കമീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിൻ കൃഷ്ണനാണ് പരാതി നൽകിയത്.
തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണത്തിലെ കേസന്വേഷണത്തിലുണ്ടായ അനാസ്ഥയിൽ സംസ്ഥാന എസ്.സി-എസ്.ടി കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസന്വേഷിച്ച ഉദ്യോഗസ്ഥർ ജാഗ്രതയോടും ശാസ്ത്രീയമായും അന്വേഷണം നടത്തിയില്ലെന്നും അവർ കുറ്റാരോപിതർക്കായി പ്രവർത്തിച്ചെന്നും കുട്ടികളുടെ മാതാവ് തന്നെ ആരോപിച്ചിട്ടുണ്ട്. കേസ് ഫലപ്രദമായി വാദിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂട്ടർ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടില്ലെന്നും പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ പഠനവും മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്നും കമീഷൻ സംശയിക്കുന്നു.
ഇൗ സാഹചര്യത്തിൽ കേസ് പുനരന്വേഷണം നടത്തണമെന്നും പ്രഗല്ഭരായ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ച് ശാസ്ത്രീയമായി കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നും പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും കമീഷൻ നിർദേശിച്ചു. കേസ് നടത്തിപ്പിൽ വീഴ്ചവരുത്തിയ പ്രോസിക്യൂട്ടറെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നും കേസന്വേഷണത്തിൽ അനാസ്ഥയും കൃത്യവിലോപവും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധനനിയമം സെക്ഷൻ നാല് അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കമീഷൻ സർക്കാറിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.