തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളെ രക്ഷിക്കാന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ശ്രമിച്ചെന്ന് ഷാഫി പറമ്പിൽ നിയമസഭയിൽ ആരോപിച്ചു. ആദ്യ കുഞ്ഞിെൻറ മരണസമയത്ത് തന് നെ മൊഴി പ്രകാരം വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുഞ്ഞിനെ രക്ഷി ക്കാമായിരുന്നു. രണ്ടാമത്തെ മരണത്തില്‍ പൊലീസിനും ഉത്തരവാദിത്തമുണ്ട്. രണ്ടു കുട്ടി കളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവര്‍ നിരവധിതവണ പീഡനത്തിനിരയായെന്ന് വ്യക്തമാക്കിയിരുന്നു. ആ കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ പീഡിപ്പിക്കപ്പെട്ട ശരീരഭാഗത്തിെൻറ ഫോട്ടോ സഹിതമാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയെതന്നും അടിയന്തര പ്രമേയ നോട്ടീസ് ഉന്നയിച്ച ഷാഫി ചൂണ്ടിക്കാട്ടി.
രണ്ടാമത്തെ കുട്ടിയുടെ മരണം ആത്മഹത്യ സാധ്യത തള്ളുന്ന സൂചനയും അതിലുണ്ടായിരുന്നു. കൊലപാതകമാണെന്ന സംശയം ശക്തമായിരിക്കുമ്പോള്‍ ആത്മഹത്യയാക്കാന്‍ പൊലീസ് തിടുക്കം കാണിച്ചു. 16 വര്‍ഷമായ കേസ് പോലും തെളിയിക്കുന്ന പൊലീസിന് വിചാരിച്ചാല്‍ ഇതും തെളിയിക്കാമായിരുന്നു. രക്ഷിതാക്കളുടെ മൊഴിയും മരണപ്പെടുന്നതിനുമുമ്പ് രണ്ടാമത്തെ കുട്ടികള്‍ നല്കിയ മൊഴിയും അവരുടെ കൂട്ടുകാരികള്‍ നല്കിയ മൊഴിയും പൊലീസ് മുഖവിലക്കെടുത്തില്ല.
നിരവധി കാര്യങ്ങള്‍ക്ക് പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരാത്ത സര്‍ക്കാറിന് ഈ കുട്ടികളുടെ കാര്യത്തില്‍ നീതി നടപ്പാക്കാന്‍ എന്തായിരുന്നു തടസ്സമെന്നും ഷാഫി ചോദിച്ചു. പ്രതികള്‍ക്കുവേണ്ടി ഹാജരായ വക്കീലിനെയാണ് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയത്. നിരവധി പോക്സോ കേസുകളില്‍ ഹാജരായ അഭിഭാഷകനെ ഈ പദവിയില്‍ നിയമിച്ചതിലൂടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സി.പി.എമ്മിെൻറ പോഷകസംഘടനയായാണ് സര്‍ക്കാര്‍ കാണുന്നത്. കേസില്‍ അതിക്രമം നടന്നിട്ടില്ലെന്ന് കോടതി പറയുന്നില്ല. അത് തെളിയിക്കാനായിട്ടില്ലെന്നാണ് പറയുന്നത്. എല്ലാം പുറത്തുവരാൻ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
സ്വതന്ത്ര അന്വേഷണം വേണം -ഷാനിമോൾ
തിരുവനന്തപുരം: വാളയാറിലെ രണ്ട് പെൺകുട്ടികളുടെ ജീവിതാന്ത്യം കേരളത്തിന് അപമാനകരമാണെന്നും സ്വതന്ത്രമായി അന്വേഷണം നടത്തി കുറ്റക്കാരെ സർക്കാർ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഷാനിമോൾ ഉസ്മാൻ എം.എൽ.എ. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നതാണ് ഇപ്പോൾ കോടതിയുടെ വിധിയിലൂടെ മനസ്സിലാക്കാൻ കഴിയുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.