കോഴിക്കോട്: എം.ഇ.എസിെൻറ കോഴിക്കോട് നടക്കാവ് ഫാത്തിമ ഗഫൂർ മെമ്മോറിയൽ വനിത കോളജ് ഒഴിപ്പിക്കാൻ വഖഫ് ട്രൈബ്യൂണൽ നിർദേശം. വഖഫ് സ്ഥലത്താണ് കോളജ് എന്ന് കണ്ടെത്തിയാണ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ, അംഗങ്ങളായ എം. ഹാഷിൽ, ടി.കെ. ഹസൻ എന്നിവരുടെ വിധി.
ഉത്തരവിെൻറ പകർപ്പ് കെട്ടിടത്തിൽ പതിച്ച് 45 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ കെട്ടിടം ഒഴിപ്പിച്ച് വഖഫ് സ്ഥലം ബോർഡ് ഏറ്റെടുക്കണമെന്നും ഉത്തരവിലുണ്ട്. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂറിനെയും സെക്രട്ടറി പി.ഒ. ജിലബ്ബയേയും കോളജ് പ്രിൻസിപ്പലിനെയും എതിർകക്ഷിയാക്കി നൽകിയ പരാതിയിലാണ് നടപടി. പുതിയ പൊൻമാണിച്ചിൻറകം തറവാട് വഖഫ് ചെയ്ത സ്ഥലത്താണ് കോളജ് പ്രവർത്തിക്കുന്നതെന്നാണ് കണ്ടത്തൽ.
വഖഫ് മുതവല്ലി പുതിയ പൊൻമാണിച്ചൻറകം ഉമയ്യാബീബിയെയും കേസിൽ കക്ഷിചേർത്തിരുന്നു. പുതിയ പൊൻമാണിച്ചിൻറകം തറവാട് വഖഫിെൻറ സെക്രട്ടറി വഖഫ് ബോർഡ് സി.ഇ.ഒ ബി.എം. ജമാലിന് നൽകിയ പരാതിയിലാണ് നിയമനടപടി ആരംഭിച്ചത്. ബോർഡിനവകാശപ്പെട്ട 25 കോടിയുടെ കെട്ടിടവും ഭൂമിയും തിരിച്ചുനൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, 1975ൽ 50 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് കോളജ് പ്രവർത്തിക്കുന്നതെന്നാണ് എം.ഇ.എസ് വാദം.
പാട്ടക്കരാർ വഖഫ് ബോർഡിെൻറ അനുമതിയില്ലാതെയാണ് ഉണ്ടാക്കിയതെന്ന ബോർഡിെൻറ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.