വാട്ടർ അതോറിറ്റി പ്ലംബിങ് ലൈസൻസ് പരീക്ഷ: അപേക്ഷ 31 വരെ

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ പുതുതായി പ്ലമ്പിങ് ലൈസൻസ് നൽകുന്നതിനുള്ള യോഗ്യത നിർണയ പരീക്ഷ സെപ്റ്റംബറിൽ നടക്കും. സിലബസും നിർദേശങ്ങളുമടങ്ങുന്ന അപേക്ഷാഫോം വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ(www.kwa.kerala.gov.in) ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി ബന്ധപ്പെട്ട രേഖകൾക്കൊപ്പം സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ പതിനാറിൽനിന്നു ജൂലൈ 31 വരെ നീട്ടിയെന്ന് വാട്ടർ അതോറി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.

Tags:    
News Summary - Water Authority Plumbing License Examination: Application till 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.