തിരുവനന്തപുരം: വാട്സ്ആപ് ഹർത്താലിന് തുടക്കമിട്ടത് ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിെൻറ പിന്നിൽ സദുദ്ദേശ്യമായിരുന്നില്ല. വലിയ തോതിലുള്ള സംഭവങ്ങളിലേക്ക് കാര്യങ്ങൾ ഇളക്കിവിടാനുള്ള നീക്കം പിന്നിൽ പ്രവർത്തിച്ച ശക്തികൾ കാണിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹർത്താലിനെ കുറിച്ച് എല്ലാവരും കരുതിയത് പ്രതിഷേധത്തിെൻറ ഭാഗമായി വന്നവരാണ് അതിന് നേതൃത്വം നൽകിയതെന്നാണ്. അന്വേഷിച്ചപ്പോൾ ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന് വ്യക്തമായി. ആളുകളെ കാര്യങ്ങൾ ചെയ്യിക്കാൻ ഹരം കൊള്ളിക്കുകയായിരുന്നു അവർ. െതറ്റായ കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഒരു മടിയുമില്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ഹർത്താൽ പെൺകുട്ടിയുെട മരണത്തോടുള്ള പ്രതിഷേധമായിരുന്നില്ല. കേരളത്തെ പ്രത്യേക രീതിയിലേക്ക് മാറ്റിനിർത്താൻ കഴിയുമോ എന്നാണ് നോക്കിയെതന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.