അംഗീകാരത്തിളക്കത്തിൽ വയനാട്

കൽപറ്റ: സംസ്ഥാന റവന്യൂ പുരസ്കാരത്തിൽ വയനാടിന് അഭിമാനമായി ജില്ല കലക്ടർ എ. ഗീതയും സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയും. വയനാട് കലക്ടറേറ്റിനാണ് മികച്ച കലക്ടറേറ്റ് ഓഫിസിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമെന്നതും ഇരട്ടിമധുരമായി. സംസ്ഥാനത്തെ മികച്ച കലക്ടറായി വയനാട് കലക്ടർ എ. ഗീത തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സബ് കലക്ടർ മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയാണ്. മികച്ച റവന്യു ഡിവിഷനല്‍ ഓഫിസായി മാനന്തവാടിയെ തെരഞ്ഞെടുത്തു.

ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കിയ എ.ബി.സി.ഡി പദ്ധതി, തീവ്രയത്‌നത്തിലൂടെ പട്ടയവിതരണം സുഗമമാക്കി, ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി, പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ ഇടപെടലുകൾ എന്നിവ പുരസ്‌കാര നേട്ടത്തിലേക്കുള്ള ചവിട്ടുപടിയായി. എ.ബി.സി.ഡി ക്യാമ്പ് വിജയകരമായി പൂർത്തിയാക്കാൻ ജില്ല കലക്ടർ എ. ഗീത, എ.ബി.സി.ഡി പദ്ധതിയുടെ നോഡൽ ഓഫിസറായ സബ് കലക്ടർ ആർ. ശ്രീലക്ഷ്മി എന്നിവരുടെ മേൽനോട്ടം നിർണായകമായിരുന്നു. അവാര്‍ഡ് നേടിയതില്‍ എറെ സന്തോഷമുണ്ടെന്ന് കലക്ടര്‍ എ. ഗീത പറഞ്ഞു. പുരസ്‌കാരനേട്ടം ഉത്തരവാദിത്തം വർധിപ്പിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ജില്ലയെ തേടിയെത്തിയ പുരസ്‌കാരങ്ങളെന്നും കലക്ടർ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ എ. ഗീത 2014 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. റിട്ട. അഡീഷനൽ ലോ സെക്രട്ടറി എസ്. ജയകുമാറാണ് ഭർത്താവ്. മകൻ ജെ. വിശ്വനാഥ് സോഫ്റ്റ് വെയർ എൻജിനീയറാണ്. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ സബ്കലക്ടർ ആർ. ശ്രീലക്ഷ്മി എറണാകുളം ആലുവ സ്വദേശിയാണ്. 2018ലെ സിവില്‍ സർവിസ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ 29 ാം റാങ്കുകാരിയും സംസ്ഥാനത്ത് ഒന്നാമതുമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതം അഡീഷനൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ജി. ദിനേഷ് കുമാറാണ് ഭർത്താവ്. ആലുവ കിഴക്കെ കടുങ്ങല്ലൂർ തൈക്കാട്ടിൽ പ്രസന്നയിൽ രാമചന്ദ്രന്‍റെയും കലാദേവിയുടെയും മകളാണ്.

റവന്യൂ പുരസ്കാര ജേതാക്കളിൽ ഇവരും

ഡെപ്യൂട്ടി കലക്ടര്‍മാര്‍: ജനറല്‍ -എസ്. സന്തോഷ് കുമാര്‍ (ആലപ്പുഴ), ലാന്‍ഡ് റെക്കോഡ്‌സ് -എം.എന്‍. ബാലസുബ്രഹ്മണ്യം (പാലക്കാട്), റവന്യൂ റിക്കവറി -ഡോ. എം.സി. റെജില്‍ (മലപ്പുറം), ദുരന്തപ്രതിരോധം -ആശ സി. എബ്രഹാം (ആലപ്പുഴ), ലാന്‍ഡ് അക്വിസിഷന്‍ -ശശിധരന്‍പിള്ള (കാസർകോട്), ലാന്‍ഡ് അക്വിസിഷന്‍ എൻ.എച്ച് -ഡോ. ജെ.ഒ. അരുണ്‍ (മലപ്പുറം).

സ്‌പെഷല്‍ തഹസില്‍ദാര്‍ (ആര്‍.ആര്‍) -എം. അന്‍സാര്‍ (കൊല്ലം), എല്‍.എ വിഭാഗം -ജി. രേഖ (കഞ്ചിക്കോട്), എല്‍.എ (എന്‍.എച്ച്) -പി.എം. സനീറ (മഞ്ചേരി).

തഹസില്‍ദാര്‍മാര്‍: കെ.എസ്. നസിയ (പുനലൂര്‍), സി.പി. മണി (കൊയിലാണ്ടി), റേച്ചല്‍ കെ. വര്‍ഗീസ് (കോതമംഗലം). എല്‍.ആര്‍ വിഭാഗം -എം.എസ്. ഷാജു (തിരുവനന്തപുരം), കെ.എം. നസീര്‍ (കോതമംഗലം), പി.എസ്. മഞ്ജുള (തലശ്ശേരി).

വില്ലേജ് ഓഫിസർമാർ: തിരുവനന്തപുരം -കെ. ജയകുമാർ (പട്ടം), ഭാമിദത്ത് എസ് (ആലംകോട്), രാജിക ജെ.ബി (ഉള്ളൂർ). കൊല്ലം -രാധാകൃഷ്ണൻ സി (പന്മന), രാകേഷ് എസ് (അഞ്ചൽ), ജോബി വി (കൊട്ടാരക്കര). ആലപ്പുഴ -ബിന്ദു കെ (പാണാവള്ളി), സിനിരാജ് (മുല്ലയ്ക്കൽ), എൻ. അനൂപ് (കൃഷ്ണപുരം). പത്തനംതിട്ട -മഞ്ജുലാൽ കെ.ജി (കുറ്റപ്പുഴ), സന്തോഷ്‌കുമാർ ആർ (പള്ളിക്കൽ), ജയരാജ് എസ് (അങ്ങാടി). കോട്ടയം -എസ്.പി. സുമോദ് (വൈക്കം), ബിനോ തോമസ് (മോനിപ്പിള്ളി), ബിനോയ് സെബാസ്റ്റ്യൻ (മണിമല). ഇടുക്കി -സിബി തോമസ് കെ (ഇടുക്കി), മനുപ്രസാദ് (കുമളി), അനിൽകുമാർ ഒ.കെ (തൊടുപുഴ). എറണാകുളം -ലൂസി സ്മിത സെബാസ്റ്റ്യൻ (രാമേശ്വരം), അബ്ദുൽ ജബ്ബാർ (തൃക്കാക്കര നോർത്ത്), പി.എസ്. രാജേഷ് (രായമംഗലം). തൃശൂർ -സൂരജ് കെ.ആർ (ഗുരുവായൂർ ഇരിങ്ങപ്പുറം), സന്തോഷ്‌കുമാർ എം (അരനാട്ടുകര-പുല്ലഴി ഗ്രൂപ് വില്ലേജ്), പ്രശാന്ത് കെ.ആർ (മേത്തല കൊടുങ്ങല്ലൂർ). പാലക്കാട് -ജെസി ചാണ്ടി (പരുതൂർ), സൈജു ബി (കൊല്ലംകോട്-1), സജീവ്കുമാർ ആർ (ഷൊർണ്ണുർ-1 ഒറ്റപ്പാലം). മലപ്പുറം -ഹരീഷ് കെ (വെള്ളയൂർ), റഷീദ് സി.കെ (കൊണ്ടോട്ടി), അബ്ദുൽ ഗഫൂർ എം (വണ്ടൂർ). കോഴിക്കോട് -ശാലിനി കെ.ആർ (തിരുവള്ളൂർ), സുധീര കെ (ശിവപുരം), അനിൽകുമാർ വി.കെ (പെരുവയൽ). വയനാട് -സാലിമോൻ കെ.പി (പുൽപ്പള്ളി), ജയരാജ് കെ.എസ് (നല്ലൂർനാട്), മാത്യു എം.വി (നടവയൽ). കണ്ണൂർ -ഷാനി കെ (പയ്യന്നൂർ), ഷൈജു ബി (കൂത്തുപറമ്പ്), രഞ്ജിത്ത് ചെറുവാരി (കതിരൂർ). കാസർകോട് -അരുൺ സി (ചിത്താരി), രമേശൻ ടി.പി (കൊടക്കാട്), സത്യനാരായണ എ (ബദിയടുക്ക).

വില്ലേജ് ഓഫിസുകൾ: നേമം (തിരുവനന്തപുരം), കോട്ടപ്പുറം(കൊല്ലം), പന്തളം തെക്കേക്കര (പത്തനംതിട്ട), തണ്ണീർമുക്കം തെക്ക് (ആലപ്പുഴ), കുറിച്ചി (കോട്ടയം), കൽകൂന്തൽ (ഇടുക്കി), പെരുമ്പാവൂർ (എറണാകുളം), വടക്കാഞ്ചേരി പാർളിക്കാട് ഗ്രൂപ് വില്ലേജ് (തൃശൂർ), കുലുക്കല്ലൂർ (പാലക്കാട്), വെള്ളയൂർ (മലപ്പുറം), നരിക്കുനി (കോഴിക്കോട്), പുൽപ്പള്ളി (വയനാട്), പയ്യന്നൂർ (കണ്ണൂർ), ബേഡടുക്ക (കാസർകോട്).

Tags:    
News Summary - Wayanad in the light of recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.