ഉരുള്‍പൊട്ടല്‍: കാണാതായ 138 പേരുടെ പട്ടികയായി

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ 138 പേരുടെ വിലാസമടക്കമുള്ള പട്ടിക ജില്ല ഭരണകൂടം തയാറാക്കി. ഔദ്യോഗിക കണക്കുപ്രകാരം കാണാതായവർ 152 ആണ്. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുള്ളവരാണ് പട്ടികയിൽ ഭൂരിഭാഗവും.

ഒഡിഷയിലെ ഡോക്ടറും മൂന്നു ബിഹാർ സ്വദേശികളുമുണ്ട്. റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ പരിശോധിച്ച് തയാറാക്കിയ പട്ടികയിൽ കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവയുണ്ട്.

പൊതുജനങ്ങള്‍ക്ക് ഇത് പരിശോധിച്ച് വിവരങ്ങള്‍ 8078409770 എന്ന നമ്പറിൽ അറിയിക്കാം. കാണാതായ പുതിയ ആളുകളുടെ പേരുകൾ പരിശോധനകള്‍ക്കുശേഷം കൂട്ടിച്ചേർത്ത ശേഷം അന്തിമപട്ടിക പുറത്തിറക്കും. https://wayanad.gov.in/ എന്ന വെബ്സൈറ്റിൽ പട്ടികയുണ്ട്.

ബുധനാഴ്ചത്തെ തിരച്ചിലിൽ ഒരു മൃതദേഹവും നാല് ശരീരഭാഗങ്ങളുമാണ് കിട്ടിയത്. തിരിച്ചറിയാത്ത നാല് ശരീരഭാഗങ്ങൾകൂടി ഹാരിസണ്‍ പ്ലാന്റേഷനിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ദുരന്തത്തിൽ മരിച്ചവർ 225 ആയി. സാമ്പത്തിക സഹായം ചെയ്യുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ കലക്ടറേറ്റിൽ ചെക്ക്/ഡ്രാഫ്റ്റ് മുഖേനയോ നൽകണമെന്ന് ജില്ല കലക്ടർ അറിയിച്ചു. 

Tags:    
News Summary - Wayanad Landslide missing persons lsit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.