വയനാട്: ജില്ലയില്‍ തിങ്കളാഴ്ച 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരിച്ചു. നിലവില്‍ 374 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 359 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവര്‍:
പടിഞ്ഞാറത്തറ സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും (26) അദ്ദേഹത്തിെൻറ സമ്പര്‍ക്കത്തിലെ വീട്ടിലെ അഞ്ചുപേരും (55, 50, 56, 13, 30), മാനന്തവാടി ജില്ല ആശുപത്രിയില്‍ ജോലിചെയ്യുന്ന തരിയോട് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (23), കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന കണിയാമ്പറ്റ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (26), മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത പേരിയ സ്വദേശിനി (24), ജൂലൈ 15 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ചുണ്ടേല്‍ സ്വദേശി (52), മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പുല്‍പ്പള്ളി സ്വദേശികളായ മൂന്ന് പേര്‍ (37, 25, 15), പിതാവിെൻറ ചികിത്സക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടെ നിന്ന പൊഴുതന സ്വദേശി (48), വാളാട് സമ്പര്‍ക്കത്തിലുള്ള ഒരു വീട്ടിലെ ഒമ്പത് പേര്‍ ഉള്‍പ്പെടെ വാളാട് സ്വദേശികളായ 12 പേരും (6 പുരുഷന്മാരും 6 സ്ത്രീകളും) നാല് കുഞ്ഞോം സ്വദേശികളും (ഒരു കുടുംബത്തിലെ 65, 23, 13, 9 പ്രായക്കാര്‍) ഒരു എടവക സ്വദേശിനിയും എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
വാളാടുമായി ബന്ധപ്പെട്ട് ആകെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍ എട്ട്: കുറുക്കന്‍മൂല (43, 47), മൂപ്പൈനാട് (37), കുപ്പാടിത്തറ (32), തൊണ്ടര്‍നാട് (25, 49), മാനന്തവാടി (28, 2) സ്വദേശികളാണ് രോഗമുക്തി നേടിയത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 162 പേർ പുതുതായി നിരീക്ഷണത്തിൽ. 157 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2869 പേരാണ്. തിങ്കളാഴ്ച എത്തിയ 32 പേര്‍ ഉള്‍പ്പെടെ 391 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 611 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതുവരെ പരിശോധനക്ക് അയച്ച 23012 സാമ്പിളുകളില്‍ 21807 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 21087 നെഗറ്റീവും 720 പോസിറ്റീവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.